1. അപരജ, അവര-

    1. വി.
    2. പിന്നീടു ജനിച്ച
  2. അമര2, അവര

    1. നാ.
    2. പയർവർഗത്തിൽപ്പെട്ട ഒരിനം വള്ളിച്ചെടി
  3. അവര1

    1. നാ.
    2. അമര
  4. അവര2

    1. വി.
    2. പടിഞ്ഞാറുള്ള
    3. പിന്നീടുള്ള, പിറകിലുള്ള
    4. പ്രായം കുറഞ്ഞ, ഇളയ
    5. കീഴിലുള്ള, അപ്രധാനമായ
    6. വളരെ മെച്ചമായ
    7. ഒടുക്കത്തെ, അവസാനത്തെ
  5. അവര3

    1. നാ.
    2. ദുർഗ
  6. അവർ

    1. സ.നാ.
    2. (പ്ര.പു. ബ.വ.) ഉഭയലിംഗം. ആ ആളുകൾ (അവൻ, അവൾ ഇവയുടെ ബ.വ.)
    3. (പു.ബ.വ.) ആ മാന്യൻ, അദ്ദേഹം
    4. (പു.ബ.വ.) (സ്ത്രീ.) ആ മാന്യസ്ത്രീ
    5. ഒരു ആഖ്യാതനാമപ്രത്യയം. ഉദാ: ചെയ്തവൾ
  7. അവീര1

    1. വി.
    2. പൗരുഷം (ശക്തി) ഇല്ലാത്ത, വീരന്മാരില്ലാത്ത
  8. അവീര2

    1. നാ.
    2. ഭർത്താവും പുത്രനും ഇല്ലാത്തവൾ
  9. അവീർ

    1. നാ.
    2. മുഖത്തു പൂശുവാനുള്ള ഒരു സുഗന്ധ ചൂർണം
  10. അവ്വാറ്

    1. അവ്യ.
    2. അവ്വണ്ണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക