-
ആം
- വ്യാക.
-
ആകുന്നു, ആണ്, ആകും, ആയിരിക്കും, ഭവിക്കും. (ആഖ്യാതമായി പ്രയോഗം)
-
കഴിയും, പ്രാപ്തിയുണ്ടാകും
-
കൊള്ളത്തക്കതാണ്, നന്നാണ്
-
ഒരു ഭാവിപ്രത്യയം. ഇതു പേരെച്ചപ്രത്യയമായും നിൽക്കും
-
അനുജ്ഞായകപ്രത്യയം. ഉദാ: കാണാമ്പോകാം
-
പൂരണിതദ്ധിതപ്രത്യയം, ആകുന്ന, ആയ
-
അം2
- -
-
നപുംസകലിംഗത്തിലുള്ള പല മലയാളനാമപദങ്ങളുടെയും അന്തം. സംസ്കൃതത്തിലെ നപുംസകനാമങ്ങളുടെ അന്തത്തിലെ "അം"-ൽ നിന്ന് വ്യത്യസ്തമാണിത്. മരം, വെള്ളം ഇത്യാദി ശുദ്ധമലയാളരൂപങ്ങളിലും ഇതു കാണപ്പെടുന്നു എന്നതു തന്നെ തെളിവ്. ഇതു നപുംസകലിംഗപ്രത്യയമാണെന്നും അല്ല വെറും അംഗപ്രത്യയമാണെന്നും രണ്ടുപക്ഷമുണ്ട്. മരം, വെള്ളം തുടങ്ങിയ ദ്രവ്യനാമങ്ങളിൽ ലിംഗപ്രത്യയമായും അനക്കം, ആട്ടം മുതലായ ക്രിയാനാമങ്ങളിൽ അംഗപ്രത്യയമായും എടുക്കാമെന്ന് മറ്റൊരഭിപ്രായം.
-
അം3
- -
-
ഒരു കൃതികൃത്പ്രത്യയം. ഉദാ: ഓട്ടം, ചാട്ടം, പിണക്കം.
-
അം1
- -
-
തിര്യഗ്ജന്തുക്കളുടെയും അചേതനപദാർഥങ്ങളുടെയും മറ്റും പേരായ അകാരാന്തപുല്ലിംഗശബ്ദങ്ങൾ സംസ്കൃതത്തിൽനിന്നും മറ്റും മലയാളത്തിൽ നപുംസകശബ്ദങ്ങളായി സ്വീകരിക്കുമ്പോൾ അന്ത്യമായ അകാരത്തിൻറെ സ്ഥാനത്തുവരുന്ന ശബ്ദം. ഉദാ: സം.അശ്വ: - മ. അശ്വം. സം. കാല: - മ. കാലം. ഇത്യാദി.
-
അംഗം, അം-
- നാ.
-
ശരീരം
-
അവയവം (കൈകാലുകൾ, മൂർധാവ്, പൃഷ്ടം, ഉദരം ഇവ)
-
(ജ്യോ.) ലഗ്നം
-
മനസ്സ്
-
ഭാഗം, പൂരിപ്പിക്കുന്ന അഒശം
-
ഒന്നിൻറെ ഘടകം
-
മന്ത്രാംഗങ്ങളിൽ ഒന്ന്
-
അപ്രധാനാംശം
-
കൂട്ടത്തിൽപ്പെട്ട വ്യക്തി
-
പഞ്ചസന്ധികളുടെവിഭാഗങ്ങളിൽ ഒന്ന്
-
താളത്തിൻറെ കാലം, മാർഗം
- വ്യാക.
-
അംഗക്രിയ (നാമാംഗം, ക്രിയാംഗം)
-
പ്രകൃതിയും ഇടനിലയുംകൂടിച്ചേർന്ന പദഭാഗം
- നാ.
-
ആറ് എന്ന സംഖ്യ
-
ബീഹാറും ബംഗാളിൻറെ പടിഞ്ഞാറൻ ഭാഗങ്ങളും കൂടിച്ചേർന്ന പ്രദേശത്തിൻറെ പൗരാണികനാമം
-
അംഗകം, അം-
- നാ.
-
അവയവം
-
ശരീരം
-
അങ്ഘസ്സ്, അം-
- നാ.
-
അംഹസ്, ദുരിതം, പാപം
-
അങ്ഘ്രി, അം-
- നാ.
-
കാലടി, പാദം
-
വൃക്ഷാദികളുടെ വേര്
-
നാല് എന്ന സംഖ്യ
-
അംഗ, അം-
- വ്യാ.
-
അല്ലയോ, കൊള്ളാം, ശരി, പിന്നെ എന്നുതുടങ്ങിയ അർത്ഥങ്ങളെ ദ്യോതിപ്പിക്കുന്നത് (മണിപ്രവാളത്തിൽ പ്രയോഗം)
-
അപരാഹ്ണം, -അം
- നാ.
-
ഉച്ചകഴിഞ്ഞ സമയം