-
ആടിക്കുക
- ക്രി.
-
ആടാൻ പ്രരിപ്പിക്കുക, നൃത്തംചെയ്യിക്കുക
-
അഭിനയിപ്പിക്കുക
-
ആടത്തക്കവണ്ണം ചെയ്യുക, ആട്ടുക
-
ചെയ്യിക്കുക, നടത്തിക്കുക, കൊടുപ്പിക്കുക
-
പുരട്ടുക, പൂശുക
-
അടിക്കുക
- ക്രി.
-
കൈകൊണ്ടോ വടികൊണ്ടോ മറ്റോ തല്ലുക, തല്ലിക്കയറ്റുക, ആഘാതമേൽപ്പിച്ച് ഉറപ്പിക്കുക
-
ചൂലു മുതലായവ കൊണ്ട് തൂത്തു വൃത്തിയാക്കുക
-
വീശുക (ഉദാ: കാറ്റടിക്കുന്നു), പരക്കുക (ഗന്ധം പോലെ)
-
പൂശുക, തേച്ചുപിടിപ്പിക്കുക
-
വണ്ടി, കാള മുതലായവ തെളിക്കുക, നടത്തുക
-
മുദ്രപതിക്കുക, മുദ്രണം ചെയ്യുക
-
ചേങ്ങല മണി മുതലായവ തട്ടിയോ മുട്ടിയോ ശബ്ദമുണ്ടാക്കുക
-
ഉഴുതനിലം നിരപ്പാക്കുക
-
ചിറക് ചലിപ്പിക്കുക
-
അലക്കുക
-
യന്ത്രമുപയോഗിച്ചു തയ്ക്കുക
-
ധാരാളമായി തിന്നുക, കുടിക്കുക (പരിഹാസാർഥം)
-
കൈക്കലാക്കുക
-
സമ്മാനമോ ഖ്യാതിയോ നേടുക
-
സങ്കോചം കൂടാതെ പറയുക (ഉദാ: അടിച്ചുവിടുക)