-
ആട്ട്1
- നാ.
-
താറ്റൽ, പുച്ഛിച്ചു നീരസത്തോടും കോപത്തോടും കൂടി ഫാ, ഛി, ഛേ, ഛട് എന്ന് ഏതെങ്കിലും ശബ്ദം ഉച്ചത്തിൽ ഉച്ചരിക്കൽ, വിരട്ടിഓടിക്കൽ, ശകാരം
-
ആട്ടൽ
-
കാടിളക്കൽ
-
ഉച്ചാടനം, മാറിപ്പോകാനുള്ള വിളി, വഴിയാട്ട്
-
മണ്ണാന്മാർ കഴിക്കുന്ന ഒരു പൂജാകർമം
-
ആട്ട്2
- നാ.
-
അഭിഷേകം, കുളി. ഉദാ: നീരാട്ട്
-
അട്ട3
- നാ.
-
അനേകം കാലുകളുള്ളതും കുപ്പയിൽ കിടക്കുന്നതുമായ ഒരു ഇഴജന്തു. പെരുമാളട്ട = ഇളം ചുവപ്പു നിറമുള്ള വലിയ അട്ട. കുളയട്ട = ചെളിവെള്ളത്തിൽ കിടക്കുന്നതും രക്തം വലിച്ചുകുടിക്കുന്നതുമായ ഒരിനം പുഴു (കന്നട്ട)
-
അട്ട4
- വി.
-
ഉയർന്ന, കിളർന്ന
-
ഉച്ചത്തിലുള്ള
-
കൂടെക്കൂടെയുള്ള
-
വരണ്ട, ഉണങ്ങിയ
-
അട്ട1
- നാ.
-
എട്ട്
-
ആട്ട2
- നാ.
-
ഗോതമ്പുമാവ്, (ഏതെങ്കിലും) ധാന്യം പൊടിച്ചത്
-
ആട്ട1
- വി.
-
ആണ്ടുതോറുമുള്ള, വാർഷികമായ
-
അട്ട2
- ഭൂ.പേ. വി.
-
അഴുകിയ, ചീഞ്ഞ
-
പാകം ചെയ്ത അട്ട ചോറും കെട്ട കറിയും