-
അണ്ട1
- അടുപ്പം, സാമീപ്യം
- വരമ്പ്
- അള, ദ്വാരം
- റാന്തലിൽ തിരിയിടുന്ന ഭാഗം
- ഗുദമറ്മം
-
അണ്ട2
- വൃഷണം
- കസ്തൂരിസഞ്ചി, കസ്തൂരിമാനിൻറെ അണ്ഡകോശം
-
അണ്ട3
- അട്ട, അഴുകിയ (ചപ്പുചവറുകൾ)
-
അണ്ടി
- മാങ്ങയുടെയും മറ്റും ഉള്ളിലുള്ള കുരു
- അണ്ഡം, വൃഷണം
- നിസ്സാരൻ. (പ്ര.) അണ്ടിയോ മൂത്തത്, മാങ്ങയോ മൂത്തത് = തീർക്കാൻ കഴിയാത്ത പ്രശ്നം. അണ്ടികളി = പറങ്കിയണ്ടികൊണ്ട് ഉള്ള ഒരു കളി
-
ആണ്ട്
- വർഷം, കൊല്ലം, സൂര്യനെ ഒരുവട്ടം ചുറ്റുവാൻ ഭൂമി എടുക്കുന്ന കാലം
-
ആണ്ട്
- വർഷം, കൊല്ലം, സൂര്യനെ ഒരുവട്ടം ചുറ്റുവാൻ ഭൂമി എടുക്കുന്ന കാലം
-
ആണ്ട1
- മുള, അണ്ടൻമുള, ആണ്ടുതോറും പൊട്ടുന്ന മുള
- മുളയുടെ ഇളംകൂമ്പ്
-
ആണ്ട2
- ഭരിച്ച, വാണ, മേൽനോട്ടം വഹിച്ച
- ഉള്ള
- പുരണ്ട, അണിഞ്ഞ, ധരിച്ച
- ആവേശിച്ച
-
ആണ്ടി
- പണ്ടാരം, സുബ്രഹ്മണ്യൻറെ ഭക്തൻ
- പരിവ്രാജകൻ
- പരദേശി
-
ആണ്ടു1
- പ്രാപിച്ചു, ചേർന്നു, പൂണ്ടു, വന്നു
- ഭരിച്ചു, വാണു