-
ആപതനം
- നാ.
-
കയ്യേറ്റം
-
അവരോഹണം
-
സംഭവിക്കൽ
-
വന്നുചേരൽ
-
(സ്വാഭാവികമായ) അനന്തരഫലം, പിൻതുടർന്നുവരുന്നത്
-
അപതാനം
- നാ.
-
അപതാനകം
-
അപദാനം
- നാ.
-
ഉത്കൃഷ്ടകൃത്യം, മഹാകാര്യം, നേട്ടം
-
പരിശുദ്ധമായ ആചരണം
-
മുങ്കാല ചരിത്രം
-
അപാദാനം
- നാ.
-
എടുത്തുമാറ്റൽ, നീക്കൽ, പിരിക്കൽ, ചേർന്നിരിക്കുന്ന രണ്ടെണ്ണത്തിൽ ഒന്നിനെ മറ്റതിൽ നിന്നു ദൂരത്താക്കൽ
-
ഒരു വസ്തുവിൽനിന്ന് മറ്റൊന്ന് എടുത്തു മാറ്റുമ്പോൾ ഏതിൽ നിന്നാണോ വേർപ്പെടുന്നത് അത്
- വ്യാക.
-
സംസ്കൃതത്തിലെ ഒരു കാരകം, പഞ്ചമീവിഭക്തി ഉപയോഗിച്ചു പറയുന്നത്
-
ആപാദനം
- നാ.
-
സമ്പാദനം
-
പ്രാപിപ്പിക്കൽ, സംഭവിപ്പിക്കൽ, കാരണമാക്കൽ
-
അപിധാനം, പിധാനം
- നാ.
-
മൂടിവയ്ക്കൽ, ഒളിക്കൽ
-
മറ, മൂടി, മറവ്
- തച്ചു.
-
മോന്തായത്തിൻറെ മുകളിൽ കമഴ്ത്തിവയ്ക്കുന്ന മൂടിപ്പലക