-
അബ്ബാ1, അബ്ബ
- അദ്ഭുതാദിഭാവങ്ങളെ സൂചിപ്പിക്കുന്നത്
-
അബ്ബാ2
- അപ്പൻ, പിതാവ്
-
അഭി-
- എതിരേ മുകളിൽ, നെരേ എന്നൊക്കെ അർത്ഥം വരുന്ന ഉപസർഗം, ചലനാർഥകക്രിയകളോടു ചേർക്കുമ്പോൾ നേരെ, അടുത്തേയ്ക്ക് ഇത്യാദി പദാർഥങ്ങൾ. കൃതികൃത്തുകളല്ലാത്ത നാമങ്ങളോടു ചേർക്കുമ്പോൾ മേന്മ, മേധാവിത്വം, തീവ്രത തുടങ്ങിയ അർത്ഥങ്ങൾ കിട്ടുന്നു.
-
അഭീ
- ഭീതിയില്ലാത്ത
-
അഭീ-
- ചില പദങ്ങൾക്കുമുമ്പിൽ "അഭി" എന്ന ഉപസർഗം കൈക്കൊള്ളുന്ന രൂപം.
-
ആഭ
- ശോഭ, സൗന്ദര്യം
- പ്രകാശം, തേജസ്സ്
- സാദൃശ്യം
- പ്രതിബിംബം
-
ആഭൂ
- ആഭൂവ് = കാരാഗൃഹം
- ഐശ്വര്യമുള്ള
- സമീപിക്കുന്ന
- ശക്തിയുള്ള
-
ഉച്ചാർത്ത, ഉൽച്ചാർത്ത് (ആ.ഭാ.)
- അടിവസ്ത്രം
- (തമ്പുരാക്കന്മാരുടെ) കോണകം, കൗപീനം