1. ആമ്പൽ

    1. നാ.
    2. താമരപോലുള്ള ഒരു നീർച്ചെടി, (ചന്ദ്രൻ ആമ്പലുകളെ വിടർത്തുന്നു എന്നു കവിസങ്കൽപം, വെള്ളാമ്പൽ, രക്താമ്പൽ, ചെറുചിറ്റാമ്പൽ, ഒട്ടലാമ്പൽ, ചിറ്റാമ്പൽ, നെയ്തലാമ്പൽ ഇങ്ങനെ പലതരം)
    3. ഒരു വലിയ സംഖ്യ
  2. അമ്പാൽ

    1. അവ്യ.
    2. കുട്ടികൾ കളിക്കുമ്പോൾ "ദയവുചെയ്ത് അല്പം നിർത്തുക" എന്നർഥത്തിൽ പറയുന്ന വാക്ക്. അമ്പാൽ ഇടുക, പറയുക, -ആക്കുക, -വയ്ക്കുക = പരാജയപ്പെടുക
  3. അമ്പുലി

    1. നാ.
    2. അമ്പിളി
  4. അമ്പോല

    1. നാ.
    2. ഓലമെടയുമ്പോൾ ഇടയ്ക്കു കയറ്റുന്ന ഓലക്കാൽ
  5. അമ്പാളി

    1. നാ.
    2. അമ്പാളൻ
  6. അമ്പിളി

    1. നാ.
    2. ചന്ദ്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക