1. ആമ്രം

  1. നാ.
  2. മാവുവൃക്ഷം
  3. മാങ്ങ
  4. ഒരുപലം (തൂക്കം)
 2. അമരം1

  1. നാ.
  2. ആനയുടെ പിൻഭാഗം
  3. വള്ളം, കപ്പൽ മുതലായവയുടെ പിൻഭാഗം
  4. (ആ.ല.) നിയന്ത്രണം
  5. ഭാരം, അമർച്ച
  6. കുന്തത്തിൻറെ പിന്തല
  1. പ്ര.
  2. അമരം തെറ്റുക = അപകടത്തിലാകുക. അമരം പിടിക്കുക = ചുക്കാൻപിടിക്കുക, നിയന്ത്രിക്കുക
 3. അമരം2

  1. നാ.
  2. ഒരു നേത്രരോഗം
  3. സ്വർണം
  4. ചതുരക്കള്ളി
  5. ചങ്ങലമ്പരണ്ട
  6. രസം
  7. അസ്ഥിക്കൂമ്പാരം
 4. അമ്മരം1

  1. നാ.
  2. അസഭ്യവാക്ക്, വഷളത്തം. അമ്മരക്കാരൻ = അസഭ്യം പറയുന്നവൻ
 5. അമ്മരം2

  1. നാ.
  2. ആകാശം, ദേവലോകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക