1. അയിത്തം

    Share screenshot
    1. തീണ്ടലും തൊടീലും, ചില ജാതിക്കാർ മറ്റുചില ജാതിക്കാരെ തൊട്ടാലും തീണ്ടിയാലും അശുദ്ധിയുണ്ടാകുമെന്ന വിശ്വാസത്തിൽനിന്നു ഉരുത്തിരിഞ്ഞ ആചാരം
    2. അശുദ്ധം, പുലയും വാലായ്മയും
  2. അയുതം

    Share screenshot
    1. പതിനായിരം
    2. അസംഖ്യം, നിരവധി
  3. അയോദിൻ, അയോദം

    Share screenshot
    1. ഒരു അലോഹമൂലകം, അയഡിൻ
  4. ആയാതം

    Share screenshot
    1. വന്നത്
    2. ഇറക്കുമതിച്ചരക്ക്
    3. ആയിത്തം, ആയത്തം, ആക്ഷിപ്തിക, രാഗാലാപത്തിൻറെ അംഗങ്ങളിൽ ഒന്ന്
  5. ആയത്തം

    Share screenshot
    1. രാഗാലാപത്തിനുള്ള അംഗങ്ങളിലൊന്ന്, ആയിത്തം
  6. ആയുധം

    Share screenshot
    1. യുദ്ധത്തിനുള്ള ഉപകരണം, വാൾ, കുന്തം, തോക്ക് മുതലായവ
    2. പണിയാനുള്ള ഉപകരണം, സാധനം. (പ്ര.) ആയുധമാക്കുക = ഉപകരണമാക്കുക
  7. ആയ്തം

    Share screenshot
    1. വിസർഗംപോലെ തമിഴിലുള്ള ഒരു സ്വനിമം. (രണ്ടുകുത്തുകൽ താഴെയും ഒരുകുത്തു മുകളിലും)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക