-
അയണം
- അയനം (സമാസത്തിൽ പൂർവപദത്തിലെ രേഫം, ഷ ഇവയ്ക്കുശേഷം നകാരം ണകാരമായി മാറുന്നു. ഉദാ: ഉത്തര + അയനം = ഉത്തരായണം. എന്നാൽ ദക്ഷിണ + അയനം = ദക്ഷിണായനം. ണകാരം കൊണ്ടു ഷകാരവും അയനത്തിലെ നകാരവും ഇടമറിഞ്ഞിരിക്കുന്നതിനാൽ ണത്വം വരുന്നില്ല.)
-
അയനം
- മോക്ഷം
- ഗതി, സഞ്ചാരം, പോക്ക്
- വഴി, പാത, മാർഗം
- സൂര്യൻറെ തെക്കോട്ടോ വടക്കോട്ടോ ഉള്ള ഗതി. ഉത്തര-ദക്ഷിണ അയനങ്ങൾ
- സ്ഥാനം, വാസസ്ഥലം, പ്രാപ്യസ്ഥാനം
-
അയാനം
- പോകാതിരിക്കൽ, സഞ്ചരിക്കാതിരിക്കൽ
-
ആയാനം
- വരവ്, എത്തിച്ചേരൽ