-
അയണി
- അയനിമരം, അയനി
-
അയനി1
- അയിനി, ആഞ്ഞിലി, പിലാവിൻറെ ഇനത്തിൽപ്പെട്ട ഒരു വലിയ മരം
-
അയനി2
- വിവാഹത്തിനു പുറപ്പെടുന്നതിനുമുമ്പ് വരൻറെയും വധുവിൻറെയും വീടുകളില്വച്ച് ബന്ധുക്കൾക്ക് ആചാരമനുസരിച്ച് കൊടുക്കുന്ന സദ്യ. അയനിയൂണ്, അയലൂണ്
-
അയൻ
- ജനിക്കാത്തവൻ, ബ്രഹ്മാവ്
- അജൻ എന്ന സൂര്യവംശരാജാവ്
-
അയിനി
- ആഞ്ഞിലിമരം
- അയിനിയൂണ്
-
അയോനി1
- ഉത്പത്തിശൂന്യമായ, നിത്യമായ, യോനിയിൽനിന്ന് ജനിക്കാത്ത
- പെറ്റുപിറക്കാത്ത
- ധർമവിരുദ്ധമായവിധത്തിൽ ജനിച്ച
-
അയോനി2
- ശിവൻ
- യോനിയല്ലാത്തിടം
- ഉത്പത്തിയില്ലാത്തവൻ, ബ്രഹ്മാവ്
-
അയ്യൻ
- അച്ഛൻ (ചില ജാതിക്കാരുടെയിടയിൽ)
- മാന്യൻ
- പ്രഭു, സ്വാമി
- അയ്യപ്പൻ, ശാസ്താവ്
- നായാട്ടുദേവത
-
ആയൻ
- ഇടയൻ, യാദവൻ (സ്ത്രീ.) ആയത്തി, ആച്ചി, ആയി
-
ആയണി
- ആഞ്ഞിലി