1. ആര്യൻ

    1. നാ.
    2. ജ്യേഷ്ഠൻ
    3. വിദ്വാൻ
    4. ഗുരു
    5. = ആരിയൻ, ആര്യവർഗത്തിൽപെട്ടവൻ
    6. കുലീനൻ, മാന്യൻ, യോഗ്യൻ
    7. ശാസ്താവ്, അയ്യപ്പസ്വാമി, (<മാ. അയ്യ < സം. ആര്യ)
    8. ആര്യാവർത്തത്തിൽ വസിക്കുന്നവൻ
    9. ഒരു വാസ്തുദേവത
  2. അരയൻ

    1. പ.മ.
    2. രാജാവ്
    1. നാ.
    2. മരയ്ക്കാൻ, മുക്കുവൻ
  3. അരിയെണ്ണി

    1. നാ.
    2. മഹാലുബ്ധൻ
  4. ആരിയൻ1

    1. നാ.
    2. ജ്യേഷ്ഠൻ
    3. ശാസ്താവ്
    4. പുരാതനകാലത്ത് ഏഷ്യയുടെ മധ്യഭാഗത്തുനിന്നു ഭാരതത്തിൽ കുടിയേറിപ്പാർത്ത ജനതയിൽപ്പെട്ടവൻ, ആര്യാവർത്തനിവാസി
    5. ശ്രഷ്ഠൻ, മാന്യൻ, കുലീനൻ, അടുത്ത് പരിചയിക്കുന്നതിനു നല്ലവൻ, പാപകർമ്മത്തിനു മുതിരാത്തവൻ
    6. നാടകത്തിലും മറ്റും പുരുഷന്മാരെ ബഹുമാനസൂചകമായി വിളിക്കാനുപയോഗിക്കുന്ന പദം
    7. ഗുരു
    8. ശ്വശുരൻ
    1. നാട്യ.
    2. ബ്രാഹ്മണനെ അഭിസം ബോധന ചെയ്യാനുപയൊഗിക്കുന്ന പദം. ആരിയക്കൂത്ത് = ആരിയരെന്ന വർഗക്കാരുടെ കൂത്ത്, കയറുകളും കോലും ഉപയോഗിച്ചുകൊണ്ടുള്ള ഒരുതരം നൃത്തം
  5. ആരിയൻ2

    1. നാ.
    2. ആര്യൻ, ഒരുതരം നെല്ല്
  6. അര്യാണി

    1. നാ.
    2. അര്യാ, വൈശ്യസ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക