1. ആവസഥം

    1. നാ.
    2. നിവാസസ്ഥാനം, പാർപ്പിടം, വിശ്രമസ്ഥലം
    3. ഗ്രാമം, യാഗാഗ്നി സംരക്ഷിക്കുന്ന സ്ഥലം
    4. ഛാത്രന്മാരും സന്യാസിമാരും പാർക്കുന്ന സ്ഥലം
  2. അവസഥം

    1. നാ.
    2. വാസസ്ഥലം
    3. (അവസ്ഥ) ഗ്രാമം
    4. വിദ്യാലയം
    5. സത്രം, താവളം, വഴിയമ്പലം
  3. അവസാദം1

    1. നാ.
    2. അവസാനം
    3. നാശം
    4. തളർച്ച, അലസത, ക്ഷീണം
    5. (വ്യവഹാരത്തിൽ) തോൽവി
  4. അവസാദം2

    1. നാ. മന.
    2. ഉദ്വേഗം, അപരാധബോധം, സ്വാവമൂലനം, ആത്മഹത്യാവാസന എന്നീ അഭിലക്ഷണങ്ങളോടുകൂടിയ മാനസീകാസ്വാസ്ഥ്യം
  5. അവസ്ഥം

    1. നാ.
    2. ലിംഗം, ഉപസ്ഥം
  6. അവസിതം

    1. നാ.
    2. ധാന്യപ്പുര
    3. പാർപ്പിടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക