-
അവരോധം1
- തടസ്സം
- തടവ്
- അന്ത:പുരം (അന്യരുടെ പ്രവേശനത്തെ തടുക്കുന്നതിനാൽ)
- രാജപത്നി, അന്ത:പുരസ്ത്രീ
- വേലി, അതിര്
-
അവരോധം2
- അധികാരത്തിൽ ഏറ്റൽ, അവരോധിക്കൽ
-
അവിരതം
- അവസാനമില്ലാതെ, നിത്യവും, എപ്പൊഴും
-
അവിരോധം
- വിരോധമില്ലാതെ
- എതിരഭിപ്രായമില്ലായ്ക, യോജിപ്പ്
-
ആവർത്തം
- ഒരുതരം രത്നം
- നീർച്ചുഴി
- ചുറ്റിത്തിരിയൽ, ചുറ്റൽ, ഉരുൾച്ച
- ഒരു പ്രളയമേഘം
- പുരികങ്ങളുടെ മുകളിൽ നെറ്റിയിലുള്ള രണ്ടു സന്ധിമർമങ്ങൾ
-
ആവൃത്തം
- താളത്തിൻറെ പൂർത്തി
- ഗദകൊണ്ടുള്ളപ്രയോഗങ്ങളിൽ ഒന്ന്