- 
                    അറ1- നാ.
- 
                                കെട്ടിടത്തിൽ ചുമരുകൊണ്ടു വേർതിരിച്ചിട്ടുള്ള ഭാഗം, മുറി
- 
                                നെല്ലും മറ്റും സൂക്ഷിക്കാനുപയോഗിക്കുന്ന മുറി, തിരിച്ചുകെട്ട്
- 
                                ഭണ്ഡാരം, വലിയ പത്തായം
- 
                                അലമാരി പെട്ടി മുതലായവയുടെ അകത്തു പലകകൊണ്ടു വേർതിരിച്ചിട്ടുള്ള ഭാഗം, പിള്ളമുറി, മേശയുടെയും മറ്റും വലിപ്പിനകത്തുള്ള ചെറിയ കള്ളി
- 
                                തേനീച്ചക്കൂട്ടിലെ ചെറിയ ഉള്ളറ
- 
                                ദേവതയെ പ്രതിഷ്ടിച്ചിട്ടുള്ള മുറി, ചെറിയ അമ്പലം
 
- 
                    അറ2- വിന.
- 
                                അറത്തക്കവണ്ണം. "കുലമറ ചിലയെടുത്തു" (രാ.ച.)
 
- 
                    അറു1- വി.
- 
                                ആറ് (സമാസത്തിൽ) ഉദാ: അറുപത്, അറുനൂറ്, അറുമുഖൻ, അറുവർ
 
- 
                    അറു2- വി.
- 
                                അറ്റ, മുറിഞ്ഞ
- 
                                അങ്ങേയറ്റത്തെ, വെറും (ദുരർഥത്തിൽ) ഉദാ: അറുവഷൾ = വളരെ മോശം
 
- 
                    അറെ- അവ്യ.
- 
                                അറ, അറ്റുപോകത്തക്കവണ്ണം
 
- 
                    ആർ1- -
- 
                                "ആരുക" എന്നതിൻറെ ധാതുരൂപം.
 
- 
                    ആർ2- നാ.
- 
                                ആറ്1
 
- 
                    ആർ3- വ്യാക.
- 
                                ചോദ്യസർവനാമം, ഏത്, ആൾ
- 
                                ഏതുതരത്തിൽപ്പെട്ട ആൾ എന്നു സാമാന്യാർഥത്തിലും പ്രയോഗം
 
- 
                    ആർ4- വി.
- 
                                പ്രീയപ്പെട്ട, വിലയേറിയ, അപൂർവമായ, ശ്രഷ്ഠമായ, വർധിച്ച. ഉദാ: ആരോമൽ
 
- 
                    ആർ5- നാ.
- 
                                മൂർച്ച, മുന, അലക്