1. അല്ലാ2, അള്ളാ

    1. നാ.
    2. ദൈവം
  2. അള1

    1. നാ.
    2. മണ്ണിലും മരത്തിലും മറ്റും ഉള്ള പോട്, പൊത്ത്, മാളം, പുനം, ബിലം, വങ്ക്. (പ്ര.) അളമുട്ടുക = ഗത്യന്തരമില്ലാതാകുക. അളമുട്ടിയാൽ തിരിഞ്ഞു കടിക്കും, അളയിൽ കുത്തിയാൽ ചേരയും കടിക്കും. (പഴ.)
  3. അള2

    1. അവ്യ.
    2. അളവ്, ഉദാ: ആമള = ആകുമ്പോലെ
  4. അളി1

    1. നാ.
    2. (മുളയുടെയും മറ്റും) പൊളി
    3. അഴി, ജന്നൽ
  5. അളി2

    1. നാ.
    2. കുയിൽ
    3. തേൾ
    4. വണ്ട് (സ്ത്രീ.) അളിനി
    5. വൃശ്ചികം രാശി
    6. മധു, മദ്യം
    7. കാക്ക
  6. അള്ള1

    1. നാ.
    2. പൊള്ള, അള, മാളം
  7. അള്ള2

    1. നാ.
    2. അള്ളാ
  8. അള്ളാ, അള്ളാവ്

    1. നാ.
    2. അല്ലാഹു
  9. അള്ള്

    1. നാ.
    2. തെങ്ങിലും മറ്റും കള്ളന്മാർ കയറാതിരിക്കാനായി ഉടക്കുളിയുടെ ആകൃതിയിൽ ഉറപ്പിച്ചുവയ്ക്കുന്ന ആണി
    3. ഗുഹ, പൊത്ത്
    4. എങ്ങിനെവച്ചാലും ഒരു കൊമ്പു മുകളിലേക്കിരിക്കത്തക്കവിധം മൂന്നു കൊമ്പുകളുള്ളതും വാഹനത്തിൻറെ ടയർ പങ്ക്ചറാക്കാൻ ഉപയോഗിക്കുന്നതുമായ ഉപകരണം
  10. അൾ

    1. -
    2. സർവനാമത്തോടു ചേർക്കുന്ന സ്ത്രീലിംഗപ്രത്യയം. പ്ര.പു.ഏ.വ. "അൻ" എന്ന പുല്ലിംഗപ്രത്യയത്തിനു സമാനമായ സ്ത്രീലിംഗപ്രത്യയം. ഉദാ: അവൾ, പോയാൾ, വന്നാൾ.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക