1. ഇങ്ക്

  1. നാ.
  2. ചോറുണ്ണാൻ പ്രായമാകാത്ത കുഞ്ഞുങ്ങൾക്ക് കൊടുക്കുവാൻ കൂവരകുമായും മറ്റും കുറുക്കിയുണ്ടാക്കിയത്. (പ്ര.) ഇങ്കുകുറുക്കുക
 2. ഇങ്കു

  1. നാ.
  2. കായം എടുക്കുന്ന ചെടി, കായം
 3. ഇനിക്ക്

  1. സ.നാ.
  2. എനിക്ക് (ഇതു ശുദ്ധരൂപം) ഉ.പു., ഏ.വ., ഉദ്ദേശികാവിഭക്തിരൂപം
 4. ഈനുക, ഈലുക

  1. ക്രി.
  2. പ്രസവിക്കുക
  3. നെല്ലിനും മറ്റും കതിരു വയ്ക്കുക
 5. ഇണക്ക്

  1. നാ.
  2. ഉടമ്പടി
  3. ഉടമസ്ഥൻ പണയക്കാരനു കൊടുക്കുന്ന സാക്ഷിപത്രം, ജന്മി ഒറ്റിവാങ്ങിയവനു കൊടുക്കുന്ന രസീത്
 6. ഇണുക്ക്

  1. നാ.
  2. ശകലം, കഷണം. ഇണുക്കിയിണുക്കി = കുറേശ്ശെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക