-
ഇടം2
- ഗതി, പക്കൽ, വശം, ഓട്, സമീപം എന്നീ അർത്ഥങ്ങളിൽ പ്രയോഗിക്കപ്പെടുന്നത്
-
ഇടം1, എടം, ഏടം
- സ്ഥലം, സ്ഥാനം. ഉദാ: ഇരിക്കാൽ ഇടം, താമസിക്കാൻ ഇടം
- വീതി, വലുപ്പം, വിസ്താരം
- (ജ്യോ.) രാശിചക്രത്തെ പന്ത്രണ്ടായി ഭാഗിച്ചതിൽ ഓരോന്നും, ഭാവം, രാശി (അവയ്ക്കു ക്രമത്തിൽ ഒന്നാമിടം, രണ്ടാമിടം എന്നിങ്ങനെ സംജ്ഞ)
- ഭാഗം, വശം, സംഗതി, കാര്യം
- സന്ദർഭം, അവസരം, സൗകര്യം
-
ഇട്ടം
- സസ്നേഹം, താത്പര്യം
-
ഇഡം
- ഒരു അളവ്, കർഷത്തിൻറെ മൂന്നിലൊരുഭാഗം
-
ഈടം
- സൂക്ഷിച്ചുവയ്ക്കുന്നത്, കരുതി വയ്പ്പ്, ഈട്, ജാമ്യം, പണയം, ഈടിരിപ്പ്
-
ഈട്ടം
- കൂട്ടം, കൂട്ടിവച്ചിട്ടുള്ളത്, സംഭരണം
- കൂടുതലാകൽ, ആധിക്യം, വർധന
- ഈട്, കനം
-
ഈറ്റം
- മൃഗത്തിൻറെ യോനി