-
നാ.
-
രണ്ടെണ്ണത്തിൻറെ നടുവിലുള്ളസ്ഥലം, മധ്യം, നടുഭാഗം, വിടവ്
-
അകലം
-
നടുക്കുള്ളസമയം, ഒരുകാര്യം നടക്കുന്നതിന് മധ്യേയുള്ള കാലം
-
സമയം, അല്പസമയം
-
അവസരം, സന്ദർഭം, സൗകര്യം
-
കാരണം, സാധ്യത
-
ശരീരത്തിൻറെ മധ്യഭാഗം, കടിതടം, അരക്കെട്ട്
-
അളവ്, ഒരു ധാന്യത്തിൻറെയോ മറ്റോ വലിപ്പത്തിനുതുല്യമായ സ്ഥലം, പരിമാണം, ഒരു വസ്തുവിൻറെ ഭാരത്തിനു തുല്യമായ തൂക്കം എന്ന് അർത്ഥവികാസം. ഉദാ: നെല്ലിട, പണമിട
-
ഒരു തൂക്കം, നൂറുപലം. ഉദാ: ഒരു ഇട മുളക്
-
ഇടവഴി
-
ആനയുടെ കൂച്ചുവിലങ്ങ്, ഇടച്ചങ്ങല. ഉദാ: ഇടയും മെയ്യും കൊളുത്തുക = ആനയുടെ കാലും ഉടലും ബന്ധിക്കുക, (പ്ര.) ഇടയാകുക, -ഉണ്ടാകുക, -കിട്ടുക = കാരണമാവുക, യാദൃച്ഛികമായിവന്നുചേരുക. ഉദാ: പോകാൻ ഇടയാവുക, കാണുന്നതിന് ഇടയാവുക. ഇടവരിക = ഇടയാവുക (പ്ര.) ഇടയ്ക്ക്, ഇടയിൽ, ഇടയ്ക്കിടെ, ഇടയ്ക്കും മുറയ്ക്കും