1. ഇത്

    Share screenshot
    1. അടുത്തുള്ള വസ്തുവിനേയോ, ജന്തുവിനേയോ ഗുണക്രിയകളേയോ മറ്റോ നിർദ്ദേശിക്കാൻ പ്രയോഗിക്കുന്ന ശബ്ദം. (പു.) ഇവൻ
    2. ക്രിയാശബ്ദത്തോടു ചേർത്ത് പ്രയോഗിച്ചിരുന്ന നപും, പ്ര. പു. പ്രത്യയം. ഉദാ: ചൊന്നിതുമഹർഷി. ചോദ്യത്തിലും പ്രത്യേക നിർദേശത്തിലും മറ്റും ഇവൻ, ഇവൾ, ഇവർ എന്ന അർത്ഥങ്ങളിൽ പ്രയോഗിക്കുന്ന ശബ്ദം. ഉദാ: ഇത് ആരാണ്? ഇതു നാരായണി
    3. വാക്യാർഥത്തിനു പകരം നിൽക്കുന്ന ശബ്ദം. ഉദാ: ഇത് ശരിയാണ്
    4. ചില കാലവാചിശബ്ദങ്ങളെ വിശേഷിപ്പിക്കുന്ന ഇത് "ഇ" എന്നു മാറുന്നു. ഉദാ: ഇതുനേരം = ഇന്നേരം
  2. ഇത1

    Share screenshot
    1. മുള, നാമ്പ്, ശാഖ
    2. തളിര്
    3. ചെറിയവേലി
    4. എലുക
  3. ഇത2

    Share screenshot
    1. ഇതാ
  4. ഇത3

    Share screenshot
    1. പ്രാപിച്ച, പോയ, പരേത (പര-ഇത); പ്രത (പ്ര-ഇത) ഇത്യാദിപദങ്ങൾ കാണുക
  5. ഇത4

    Share screenshot
    1. "ഇതയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  6. ഇത:

    Share screenshot
    1. ഇതുഹേതുവായിട്ട്, ഇവിടെനിന്ന്
  7. ഇതാ

    Share screenshot
    1. അടുത്തുള്ള ഒന്നിൻറെ നേർക്കോ തന്നിലേക്കോ ശ്രാതാവിൻറെ ശ്രദ്ധയെ ആകർഷിക്കാൻവേണ്ടി ഉപയോഗിക്കുന്ന പദം, ഇങ്ങോട്ടു നോക്കു എന്ന് ആശയം
    2. അല്പസമയത്തിനുള്ളിൽ, ഉടൻതന്നെ, ഇപ്പോൾത്തന്നെ. ഉദാ: ഇതാപോകുന്നു
  8. ഇതി

    Share screenshot
    1. എന്ന്, ഇപ്രകാരം, ഇങ്ങനെ. (വാക്യാവസാനസൂചകമായും പ്രയോഗം)
  9. ഇതേ1

    Share screenshot
    1. ഇത്രമാത്രമേ. ഉദാ: ഇതേ പറയുകയുള്ളോ
    1. ഇതുതന്നെയായ. ഉദാ: ഇതേകാര്യം
  10. ഇതേ2

    Share screenshot
    1. ഇതാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക