-
ഇന്ന്1
- അവ്യ.
-
ഈ ദിവസം
-
ഇന്ന്2
- വ്യാക.
-
"ഉവ്" എന്ന ഉദ്ദേശികാപ്രത്യയത്തിനു മുൻപ് "ഇൻ" എന്ന ഇടനില ചേർന്ന് ഉണ്ടാകുന്ന രൂപം. ഇടനിലയിലെ "ൻ" എന്നതിന് ഇരട്ടിപ്പ്. ഉദാ: മാവിന്ന്, കണ്ണിന്ന്. "ൻ" എന്നതിന് ഇരട്ടിപ്പു കൂടാതെയും രൂപം. ഉദാ: മാവിന്, കണ്ണിന്
-
ഇന്ന
- വി.
-
നിർദിഷ്ടവാചിയായ സർവനാമവിശേഷണം, ഏതെന്നുള്ള നിർദിഷ്ടവിഭാഗത്തിൽപ്പെട്ട
-
ഇനൻ
- നാ.
-
സൂര്യൻ
-
രാജാവ്
-
പ്രഭു, യജമാനൻ
-
ഇന്നാ
- വ്യാ.
-
ഇതാ, ഏതെങ്കിലും സാധനം മറ്റൊരാൾക്കു കൊടുക്കുവാനായി നീട്ടിക്കൊണ്ടുപറയുന്നത്, പ്രായംകുറഞ്ഞവരോടു പറയുമ്പോൾ, ഉദാ: ഇന്നാ, പിടിക്കു
-
ഈന്നി, ഈന്റി
- അവ്യ.
-
എന്യെ, കൂടാതെ
-
ഇന്നി1
- അവ്യ.
-
ഇനി, ഇന്നുമുതൽ, ഇതുമുതൽക്ക്
-
ഇന്നി2
- അവ്യ.
-
അല്ലാതെ, കൂടാതെ
-
ഇന്നേ
- അവ്യ.
-
ഇന്നുതന്നെ
- വി.
-
ഇന്നത്തെ