1. ഇരുട്ട്

    1. നാ.
    2. ഇരുൾ, വെളിച്ചമില്ലാത്ത അവസ്ഥ, മൂടൽ, സൂര്യൻ അസ്തമിച്ചാൽ ചന്ദ്രാദയമില്ലെങ്കിൽ അനുഭവപ്പെടുന്ന അവസ്ഥ, കണ്ണുകാണാൻ പാടില്ലാത്തവണ്ണംകറുപ്പെന്നു തോന്നുന്നസ്ഥിതി. (കൂരിരുട്ട് = അന്ധതമസം, മങ്ങിയ ഇരുട്ട് = അവതമസം, പരന്ന ഇരുട്ട് = സന്തമസം), തമസ്സ്
    1. ആല.
    2. അറിവില്ലായ്മ. ഇരുട്ടുകാട്ടിൽ കുരുട്ടുപന്നി = പേൻ (കടം.) (പ്ര.) ഇരുട്ടടി = ഒളിച്ചുനിന്നുള്ള അപ്രതീക്ഷിതമായ ആക്രമിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക