1. ഇര1

    Share screenshot
    1. തീറ്റി, പക്ഷിമൃഗാതികൾ തീറ്റിയായിപിടിക്കുന്ന ജീവി
    2. മത്സ്യാദികളെ പിടിക്കാൻവേണ്ടി വയ്ക്കുന്ന ഭക്ഷണം, ചൂണ്ടയിലും മറ്റും വയ്ക്കുന്ന പുഴു, മാംസക്കഷണം മുതലായവ, മണ്ണിര, നിലത്തിര
    3. വയറ്റിലുണ്ടാകുന്ന ഒരിനം പുഴു, വിര
    4. മനുഷ്യരുടെയും ജന്തുക്കളുടെയും മറ്റും വയറ്റിൽ പറ്റിപ്പിടിച്ചു വളരുന്ന കീടം, വിര
  2. ഇര2

    Share screenshot
    1. ജലം
    2. മദ്യം
    3. ഭൂമി
    4. വാക്ക്
  3. ഇര3

    Share screenshot
    1. "ഇരയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  4. ഇരിമ്പിച്ചി, ഇരു-, എലുമിച്ച, ഇലുമിച്ചം

    Share screenshot
    1. ചെറുനാരങ്ങ
  5. ഇരിമ്പുലക്ക, ഇരു-, ഇരിപ്പുലക്ക

    Share screenshot
    1. ഇരിമ്പുകൊണ്ടുള്ള ഉലക്ക, മൂസലം (പ്ര.) മാറ്റമില്ലാത്തത്, വഴങ്ങാത്തത്. "അഭിപ്രായം ഇരിമ്പുലക്കയല്ല" (പഴ.)
  6. ഇരു

    Share screenshot
    1. രണ്ടുകൂടിയ, ഉദാ: ഇരുപത്, ഇരുന്നൂറ്, സ്വരാദിയായ പദത്തിനുമുമ്പ് "ഈർ" ഉദാ: ഈരഞ്ച്, ഈരായിരം
  7. ഇറ1

    Share screenshot
    1. വീടിൻറെ ഇറമ്പ്
    2. അല്പനേരം, നിമിഷം
    3. കൺപോള, ഇമ
  8. ഇറ2

    Share screenshot
    1. നികുതി, കരം, സർക്കാരിലേക്കു കൊടുക്കാനുള്ള കരങ്ങൾക്കു പൊതുവേ പറയുന്ന പേര്
    2. മിച്ചവാരം, (പ്ര.) ഇറയിടുക = കരം കൊടുക്കുക
    3. ജന്മിയോടു പാട്ടത്തിനുവാങ്ങി അനുഭവിക്കുന്ന സ്ഥലം, കാരാണ്മ
    4. വീട്ടിലേക്കു കയറാനുള്ള ചവിട്ടുകല്ല്
    5. വരാന്തത്തൂണിന്മേലുള്ള ഉത്തരം
  9. ഇറി

    Share screenshot
    1. ഒരുതരം പട്ടുനൂൽപ്പുഴു, ഇറിപ്പട്ട് = ഇറപ്പുഴുക്കളുടെ കൂട്ടിൽനിന്നെടുക്കുന്ന നൂൽ നെയ്ത് ഉണ്ടാക്കുന്ന പട്ട്
  10. ഈര1

    Share screenshot
    1. ചുവന്ന
    2. ഈർപ്പമുള്ള, നനഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക