1. ഇറക്കുക

  1. ക്രി.
  2. താഴോട്ടാക്കുക, കീഴിലാകത്തക്കവണ്ണം പ്രവർത്തിക്കുക
  3. വാഹനത്തിൽനിന്നു ആളിനേയോ സാമാനത്തേയോ തറയിലാക്കുക, കരയിലാക്കുക
  4. അന്നനാളത്തിൽക്കൂടി താഴോട്ടുചെല്ലത്തക്കവണ്ണം കുടിക്കുകയോ ഭക്ഷിക്കുകയോ ചെയ്യുക
  5. കരയിൽനിന്നും വെള്ളത്തിലാക്കുക
  6. അയയ്ക്കുക, പുറത്താക്കുക
  7. കുത്തിക്കയറ്റുക
  8. ശമിപ്പിക്കുക
  9. വിതയ്ക്കുക
  10. കുറയ്ക്കുക
  11. വ്യവസായത്തിനും മറ്റും പണം മുടക്കുക
  12. പ്രസിദ്ധപ്പെടുത്തുക, പരസ്യപ്പെടുത്തുക, പ്രചാരണത്തിൽ വരത്തക്കവണ്ണം ചെയ്യുക, ഉദാ: നോട്ടീസ് അടിച്ചിറക്കുക
  13. പറ്റിപ്പിടിച്ചിരിക്കുന്നത് ഇളകത്തക്കവണ്ണം വടിച്ചെടുക്കുക
  14. കുറവുവരുത്തുക, തരം താഴ്ത്തുക, മോശപ്പെടുത്തുക
 2. ഇറുകുക

  1. ക്രി.
  2. മുറുകുക, ബലമായിച്ചേരുക
  3. ചൂളുക, പതറുക
  4. കുടുങ്ങുക, അറിയാതെ ആപത്തിൽപെടുക
 3. ഇറുക്കുക1

  1. ക്രി.
  2. പറിക്കുക, അടക്കുക, വേർപെടുത്തുക
 4. ഇറുക്കുക2

  1. ക്രി.
  2. കരം മുതലായതു കൊടുക്കുക
 5. ഇറുക്കുക3

  1. ക്രി.
  2. കെട്ടുമുതലായവ മുറുകത്തക്കവണ്ണംചെയ്യുക
  3. നടുവിൽപ്പെട്ടു ഞെരുങ്ങത്തക്കവണ്ണം അമർത്തുക, ഞെക്കുക
  4. ഇടതീരെ ഇല്ലാതാകത്തക്കവണ്ണംഅടുപ്പിക്കുക
  5. ഞണ്ടോ മറ്റോ കടിക്കുക, കൊത്തുക, കൊടിലുകൾ കൊണ്ടെന്നപോലെ ഞെക്കിപ്പിടിക്കുക
 6. ഈറിക്കുക

  1. ക്രി.
  2. കോപിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക