-
ഇറ്റിക്കുക
- ക്രി.
-
തുള്ളിതുള്ളിയായി വീഴിക്കുക
-
ഇടിക്കുക1
- ക്രി.
-
ഇടിഞ്ഞുവീഴത്തക്കവണ്ണം ചെയ്യുക, തകർക്കുക, നിരപ്പാക്കുക. ഉദാ: മതിൽ ഇടിക്കുക
-
ഊക്കോടെ തട്ടുക, മുട്ടുക. ഉദാ: വണ്ടിചെന്നു മരത്തിൽ ഇടിച്ചു
-
കുത്തുക, പൊടിക്കുക (ധാന്യം പോലെ) ഉദാ: ഉരലിലിട്ട് അരി ഇടിക്കുക
-
ചതൗക്കുക, നീരുപിഴിഞ്ഞെടുക്കത്തക്കവണ്ണം മർദ്ദിക്കുക, കൈമുറുക്കി പ്രഹരിക്കുക, മുഷ്ടിചുരുട്ടി ഊക്കോടെ മർദ്ദിക്കുക, ഇടികൊടുക്കുക
-
കൊമ്പുകൊണ്ടു കുത്തുക, മൃഗം തലകൊണ്ട് ഊക്കോടെമുട്ടുക, ഉദാ: ആടുകൾ തമ്മിൽ ഇടിക്കുന്നു
-
താഴ്ത്തുക, തരംതാഴ്ത്തുക, ഉദാ: വിലയിടിക്കുക, ഇടിച്ചുപറയുക
-
ഇടിക്കുക2
- ക്രി.
-
സ്പന്ദിക്കുക, ത്രസിക്കുക, തുടിക്കുക, ഉദാ: നെഞ്ച് ഇടിക്കുക
-
ഈഡിക്കുക
- ക്രി.
-
സ്തുതിക്കുക
-
ഈറ്റിക്കുക
- ക്രി.
-
ലുബ്ധ് കാണിക്കുക