-
ഇടുക
- ഘനപദാർഥം താഴത്തേക്കു വീഴിക്കുക, മുകളിലുള്ള വസ്തു നിലത്തുപതിപ്പിക്കുക, ഉദാ: തെങ്ങിൽ നിന്നു തെങ്ങാ ഇടുക
- വച്ചുകൊടുക്കുക, എറിഞ്ഞുകൊടുക്കുക, ഉദാ: പശുവിന് പുല്ല് ഇട്ടുകൊടുക്കുക
- വിസർജിക്കുക, പശു ചാണകം ഇടുക
- പ്രസവിക്കുക
- വിതയ്ക്കുക, നടുക, ഉദാ: വിത്ത് ഇടുക
-
ഇറ്റുക
- ഇറ്റുവീഴുക, തുള്ളി തുള്ളിയായി വീഴുക
- തുള്ളി തുള്ളിയായി വീഴ്ത്തുക
-
ഈടുക1
- ചേരുക, ഉണ്ടാവുക
- കൂടുതലാവുക, പുഷ്ടിപ്പെടുക
-
ഈടുക2
- "ഇടുക" അനുപ്രയോഗമായി വരുമ്പോൾ ചിലപ്പോൾ കൈക്കൊള്ളാറുള്ള രൂപം. ഉദാ: ചെയ്തീടുക, വന്നീടുക.
-
ഊഴം ഇടുക
- മുറയനുസരിച്ച് ജോലിചെയ്യുക, തവനവച്ച് ഒരാൾക്കു ചെയ്യാനുള്ള വേല ചെയ്യുക.