-
ആയിട, -ഇടെ, -ഇടയ്ക്ക്
- അക്കാലത്ത്, അതിനിടെ
-
ഇട1, എട
- രണ്ടെണ്ണത്തിൻറെ നടുവിലുള്ളസ്ഥലം, മധ്യം, നടുഭാഗം, വിടവ്
- അകലം
- നടുക്കുള്ളസമയം, ഒരുകാര്യം നടക്കുന്നതിന് മധ്യേയുള്ള കാലം
- സമയം, അല്പസമയം
- അവസരം, സന്ദർഭം, സൗകര്യം
-
ഇട2
- ഇടയ, ഇടയന്മാരുടെ. ഉദാ: ഇടച്ചേരി
-
ഇടയിടെ, ഇടെ-, ഇടയ്ക്കിടെ
- ഇടയ്ക്കിടയ്ക്ക്, കൂടെക്കൂടെ, പലതിനും നടുവേ, ആവർത്തിച്ച്
-
ഇടി1
- "ഇടിയുക" എന്നതിൻറെ ധാതുരൂപം.
-
ഇടി2
- കൈചുരുട്ടിയോ ഘനമുള്ള പദാർഥമുപയോഗിച്ചോ ഉള്ള പ്രഹരം
- മേഘങ്ങളിൽ വൈദ്യുതിപ്രവാഹമുണ്ടാകുമ്പോൾ മിന്നലിനോടൊപ്പം ഉണ്ടാകുന്ന ശബ്ദം, മേഘഗർജനം, ഇടിവീഴുക, ഇടിവെട്ടുക, ഇടിയും മിന്നലും, വെള്ളിടി ഇത്യാദി (മേഘങ്ങൾ തമ്മിൽ ഇടിച്ച് ഉണ്ടാകുന്ന ശബ്ദം എന്ന സങ്കല്പത്തിൽ നിന്ന് ആഗമം)
-
ഇടുപലക, ഇട-
- മാളികയിൽ കയറാനുള്ള കോണിപ്പടിയുടെ മുകളിലുള്ള വാതിൽ, അടപ്പ്
- പത്തായത്തിൻറെ പലക, മൂടി
-
ഇടെ
- ഇടയിൽ (സ്ഥലം, കാലം, വസ്തുക്കൾ എന്നിവയ്ക്ക്), നടുവിൽ, മധ്യത്തിൽ, ഉദാ: അതിനിടെ
-
ഇട്ട
- മലം. ഉദാ: മൂക്കിട്ട
-
ഇട്ടി1
- ഒരു സംജ്ഞാനാമം
- അവിവാഹിത, കന്യക, ബ്രാഹ്മണകന്യക
- ഉണ്ണിജാതിയിലുള്ള സ്ത്രീ
- ഒരുതരം മീൻ