1. ഇവൻ

    1. -
    2. സ.നാ. (പ്ര.പു., പു., ഏവ.) ഈ മനുഷ്യൻ, ഈ പുരുഷൻ, "അവൻ", "എവൻ" എന്നിവ താരതമ്യപ്പെടുത്തുക, ബഹുമാനിക്കേണ്ട ആളിനെപ്പറ്റി പറയുമ്പോൾ ഈ പദം പ്രയോഗിക്കാറേ ഇല്ല. (സ്ത്രീ.) ഇവൾ, (നപും.) ഇത്, (ബ.വ.) ഇവർ, (ഉഭയലിംഗം) ഇവൻമാർ എന്ന ബ.വ. അനാദരസൂചകം, ഉദാ: ഇവൻമാർ കുസൃതിക്കാരാണ്
    3. ഈ ഉള്ളവൻ (വിനയത്തോടുകൂടി പറയുമ്പോൾ)"ഞാൻ" എന്ന അർത്ഥത്തിലും പ്രയോഗം. ഉദാ: ഈയുള്ളവനെന്തു പിഴച്ചു? (ഞാൻ എന്തു തെറ്റുചെയ്തു?)
  2. ഈവോൻ

    1. നാ.
    2. അധ്യാപകൻ
    3. കൊടുക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക