1. ഇൻറെ

    1. -
    2. മാവിനുടയ, മാവിനുടെ, മാവിൻടെ, മാവിൻറെ എന്നപോലെ പരിണാമം. (വ്യാക.) "ൻ" എന്ന ഇടനിലചേർന്ന സംബന്ധികാവിഭക്തി പ്രത്യയം. സ്വരാന്തശബ്ദങ്ങളോട് സാധാരണ "ഇൻറെ" ചേരാറില്ല. "ഉടെ" ചേർന്നാണ് അവയുടെ രൂപം. ഉദാ: കുടയുടെ, ഉറിയുടെ. "സ്ത്രീയിൻറെ" എന്നപോലെയുള്ള രൂപം ചുരുക്കമായി കാണാം. "ഉ" കാരാന്ത ശബ്ദത്തോട് "വ്" ചേർന്ന് അതിനുമേൽ "ഇൻറെ" ചേരും. ഉദാ: പുഴുവിൻറെ. സാധാരണ സംവൃത "ഉ"കാരയുക്തമായ വ്യഞ്ജനാന്തശബ്ദത്തോട് "ഇൻ" ചേർന്നു രൂപം. ഉദാ: കൊക്കിൻറെ, തെങ്ങിൻറെ. "ൻ" എന്ന് അവസാനിക്കുന്ന ശബ്ദത്തോട് ഇടനിലയായ "ഇൻ" കൂടാതെ "റെ" എന്നുമാത്രം ചേരും. ഉദാ: അവൻറെ, ഇവൻറെ, എൻറെ, തൻറെ, നിൻറെ, കൊല്ലൻറെ, പറയൻറെ ഇത്യാദി. "ൻ"അന്ത്യശബ്ദത്തോടും ചുരുക്കമായി ഇടനിലയായ "ഇൻ" ചേർന്ന രൂപം കാണാം. ഉദാ: മാനിൻറെ, മീനിൻറെ. അനുസ്വാരത്തിൽ അവസാനിക്കുന്ന ശബ്ദത്തോടു ചേരുമ്പോൾ "ത്ത്" എന്ന് ആദേശം ചേർന്നുരൂപം. ഉദാ: കുളത്തിൻറെ (കുളം-ഇൻറെ), മരത്തിൻറെ ഇത്യാദി. "യ്" എന്ന് അവസാനിക്കുന്ന ശബ്ദങ്ങളോട് അധികമായും "ഉടെ" ചേരും. അവയോട് "ൻറെ" ചേരുന്നത് സാധാരണരീതിക്ക് അസുന്ദരം. ഉദാ: കയ്യുടെ, തയ്യുടെ. കയ്യിൻറെ, തയ്യിൻറെ എന്നും കാണാം. ചില്ലുകളിൽ അവസാനിക്കുന്ന ശബ്ദങ്ങൾക്ക് ഉദാ: (ൺ)-കണ്ണിൻറെ; ("ൻ" പറഞ്ഞുകഴിഞ്ഞു); (ർ)-മോരിൻറെ, കാറിൻറെ; (ൽ)-പാലിൻറെ; (ൾ)-വാളിൻറെ. ഇത്തരം പദങ്ങളും സംവൃത "ഉ"കാരാന്തങ്ങളായി ഗണിച്ചാൽമതി. "ഉടെ" നോക്കുക.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക