-
ഈടി1
- വി.
-
ശക്തിയുള്ള, ബലമായ, കനമേറിയ
-
ഇടി1
- -
-
"ഇടിയുക" എന്നതിൻറെ ധാതുരൂപം.
-
ഇടി2
- നാ.
-
കൈചുരുട്ടിയോ ഘനമുള്ള പദാർഥമുപയോഗിച്ചോ ഉള്ള പ്രഹരം
-
മേഘങ്ങളിൽ വൈദ്യുതിപ്രവാഹമുണ്ടാകുമ്പോൾ മിന്നലിനോടൊപ്പം ഉണ്ടാകുന്ന ശബ്ദം, മേഘഗർജനം, ഇടിവീഴുക, ഇടിവെട്ടുക, ഇടിയും മിന്നലും, വെള്ളിടി ഇത്യാദി (മേഘങ്ങൾ തമ്മിൽ ഇടിച്ച് ഉണ്ടാകുന്ന ശബ്ദം എന്ന സങ്കല്പത്തിൽ നിന്ന് ആഗമം)
-
ഈടി2, ഈട്, ഈട്ട
- നാ.
-
ചെറുകയ്യാല, മാടി, മാട്ട, അതിർചുവര്