-
ഈടുക1
- ക്രി.
-
ചേരുക, ഉണ്ടാവുക
-
കൂടുതലാവുക, പുഷ്ടിപ്പെടുക
-
ഈടുക2
- -
-
"ഇടുക" അനുപ്രയോഗമായി വരുമ്പോൾ ചിലപ്പോൾ കൈക്കൊള്ളാറുള്ള രൂപം. ഉദാ: ചെയ്തീടുക, വന്നീടുക.
-
ഇടുക
- ക്രി.
-
ഘനപദാർഥം താഴത്തേക്കു വീഴിക്കുക, മുകളിലുള്ള വസ്തു നിലത്തുപതിപ്പിക്കുക, ഉദാ: തെങ്ങിൽ നിന്നു തെങ്ങാ ഇടുക
-
വച്ചുകൊടുക്കുക, എറിഞ്ഞുകൊടുക്കുക, ഉദാ: പശുവിന് പുല്ല് ഇട്ടുകൊടുക്കുക
-
വിസർജിക്കുക, പശു ചാണകം ഇടുക
-
പ്രസവിക്കുക
-
വിതയ്ക്കുക, നടുക, ഉദാ: വിത്ത് ഇടുക
-
നിക്ഷേപിക്കുക, സൂക്ഷിക്കുക, തടങ്കലിൽവയ്ക്കുക, ഉദാ: പെട്ടിയിൽ പണം ഇടുക, കള്ളനെ ജയിലിൽ ഇടുക
-
കുഴിച്ചുമൂടുക, (മൃതശരീരവും മറ്റും)
-
അണിയുക, ധരിക്കുക, ഉദാ: കമ്മൽ ഇടുക
-
പുരട്ടുക, പൂശുക, നിരത്തുക, ഉദാ: വ്രണത്തിൽ മരുന്ന് ഇടുക
-
അടയാളമുണ്ടാക്കുക, വരയ്ക്കുക, എഴുതുക, ഉദാ: ഒപ്പ് ഇടുക
-
കെട്ടുക, ബന്ധിക്കുക
-
ഉണ്ടാക്കുക, ഉദാ: വഴക്കിടുക
-
പുറത്തുകാട്ടുക, ഉദാ: തളിർ ഇടുക, മൊട്ട് ഇടുക
-
ഉണ്ടാക്കുക, പുറപ്പെടുവിക്കുക, ഉദാ: ഒച്ചഇടുക
-
അനുപ്രയോഗമായും നിൽക്കും, അപ്പോൾ "ഈടുക" എന്നും രൂപം. ഉദാ: വന്നിടുക-വന്നീടുക, ചൊന്നിടുക-ചൊന്നീടുക. വാക്യമധ്യത്തിൽ നിരർഥകമായും നിൽക്കും. ഇട്ടിട്ട്, ഇട്ടേച്ച്, ഇട്ടുംവച്ച് = ഉപേക്ഷിച്ചിട്ട്
-
ഇറ്റുക
- ക്രി.
-
ഇറ്റുവീഴുക, തുള്ളി തുള്ളിയായി വീഴുക
-
തുള്ളി തുള്ളിയായി വീഴ്ത്തുക
-
ഊഴം ഇടുക
- -
-
മുറയനുസരിച്ച് ജോലിചെയ്യുക, തവനവച്ച് ഒരാൾക്കു ചെയ്യാനുള്ള വേല ചെയ്യുക.