1. ഇത1

    Share screenshot
    1. മുള, നാമ്പ്, ശാഖ
    2. തളിര്
    3. ചെറിയവേലി
    4. എലുക
  2. ഇത2

    Share screenshot
    1. ഇതാ
  3. ഇത3

    Share screenshot
    1. പ്രാപിച്ച, പോയ, പരേത (പര-ഇത); പ്രത (പ്ര-ഇത) ഇത്യാദിപദങ്ങൾ കാണുക
  4. ഇത4

    Share screenshot
    1. "ഇതയ്ക്കുക" എന്നതിൻറെ ധാതുരൂപം.
  5. ഇത:

    Share screenshot
    1. ഇതുഹേതുവായിട്ട്, ഇവിടെനിന്ന്
  6. ഇതാ

    Share screenshot
    1. അടുത്തുള്ള ഒന്നിൻറെ നേർക്കോ തന്നിലേക്കോ ശ്രാതാവിൻറെ ശ്രദ്ധയെ ആകർഷിക്കാൻവേണ്ടി ഉപയോഗിക്കുന്ന പദം, ഇങ്ങോട്ടു നോക്കു എന്ന് ആശയം
    2. അല്പസമയത്തിനുള്ളിൽ, ഉടൻതന്നെ, ഇപ്പോൾത്തന്നെ. ഉദാ: ഇതാപോകുന്നു
  7. ഇതി

    Share screenshot
    1. എന്ന്, ഇപ്രകാരം, ഇങ്ങനെ. (വാക്യാവസാനസൂചകമായും പ്രയോഗം)
  8. ഇതേ1

    Share screenshot
    1. ഇത്രമാത്രമേ. ഉദാ: ഇതേ പറയുകയുള്ളോ
    1. ഇതുതന്നെയായ. ഉദാ: ഇതേകാര്യം
  9. ഇതേ2

    Share screenshot
    1. ഇതാ
  10. ഇതോ

    Share screenshot
    1. ഇതാ, ഉദാ: ഇതോ, നോക്കിയേ
    2. (ചോദ്യവാചകം) ഇതുതന്നെയോ? ഉദാ: ഇതോ നിൻറെ വിദ്യ
    3. വികല്പപ്രയോഗത്തിൽ, ഉദാ: അതോ ഇതോ?

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക