-
ഇരൽ
- ഒരിനം മത്സ്യം, മൊശി, മൊയ്യ്
-
ഇരുളി
- കരിഞ്ജീരകം
- പന്നി
- വലിയ ചിലന്തി
- ഊറാവ് എന്ന മരം
-
ഇരുൾ1
- ഇരുട്ട്, പ്രകാശമില്ലായ്മ, കാണാൻ പാടില്ലായ്മ, തമസ്സ്
- (ആല). അജ്ഞത
-
ഇരുൾ2
- ഇരുവുൾമരം
-
ഇരോലി, ഇയോലി
- തലയിലെ ഈരു ചീകിയെടുക്കാനുള്ള ഒരു ഉപകരണം
- വെളുത്തപൂക്കൾ ഉള്ള ഒരു വലിയ വൃക്ഷം
-
ഈരല്
- കുടൽ
- കരൾ
-
ഈയോലി, ഈരോലി
- ഈരുകൊല്ലിഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒരു വൃക്ഷം
- ഈർകൊല്ലി
-
ഈരുള്ളി
- ചെമന്ന ഉള്ളി
-
ഈരോലി, ഈർകോലി
- ഒരു മരം
- ഈരുകൊല്ലി
-
ഈറൽ
- മുളയുടെ ഇനത്തിൽപ്പെട്ട ഒരുതരം ചെടി. ഈറ, ഈറ്റ, വേയ്