- 
                    ഇര1- നാ.
- 
                                തീറ്റി, പക്ഷിമൃഗാതികൾ തീറ്റിയായിപിടിക്കുന്ന ജീവി
- 
                                മത്സ്യാദികളെ പിടിക്കാൻവേണ്ടി വയ്ക്കുന്ന ഭക്ഷണം, ചൂണ്ടയിലും മറ്റും വയ്ക്കുന്ന പുഴു, മാംസക്കഷണം മുതലായവ, മണ്ണിര, നിലത്തിര
- 
                                വയറ്റിലുണ്ടാകുന്ന ഒരിനം പുഴു, വിര
- 
                                മനുഷ്യരുടെയും ജന്തുക്കളുടെയും മറ്റും വയറ്റിൽ പറ്റിപ്പിടിച്ചു വളരുന്ന കീടം, വിര
 
- 
                    ഇര2- നാ.
- 
                                ജലം
- 
                                മദ്യം
- 
                                ഭൂമി
- 
                                വാക്ക്
 
- 
                    ഇര3- -
- 
                                "ഇരയ്ക്കുക" എന്നതിൻറെ ധാതുരൂപം.
 
- 
                    ഇരിമ്പിച്ചി, ഇരു-, എലുമിച്ച, ഇലുമിച്ചം- നാ.
- 
                                ചെറുനാരങ്ങ
 
- 
                    ഇരിമ്പുലക്ക, ഇരു-, ഇരിപ്പുലക്ക- നാ.
- 
                                ഇരിമ്പുകൊണ്ടുള്ള ഉലക്ക, മൂസലം (പ്ര.) മാറ്റമില്ലാത്തത്, വഴങ്ങാത്തത്. "അഭിപ്രായം ഇരിമ്പുലക്കയല്ല" (പഴ.)
 
- 
                    ഇരു- വി.
- 
                                രണ്ടുകൂടിയ, ഉദാ: ഇരുപത്, ഇരുന്നൂറ്, സ്വരാദിയായ പദത്തിനുമുമ്പ് "ഈർ" ഉദാ: ഈരഞ്ച്, ഈരായിരം
 
- 
                    ഇറ1- നാ.
- 
                                വീടിൻറെ ഇറമ്പ്
- 
                                അല്പനേരം, നിമിഷം
- 
                                കൺപോള, ഇമ
 
- 
                    ഇറ2- നാ.
- 
                                നികുതി, കരം, സർക്കാരിലേക്കു കൊടുക്കാനുള്ള കരങ്ങൾക്കു പൊതുവേ പറയുന്ന പേര്
- 
                                മിച്ചവാരം, (പ്ര.) ഇറയിടുക = കരം കൊടുക്കുക
- 
                                ജന്മിയോടു പാട്ടത്തിനുവാങ്ങി അനുഭവിക്കുന്ന സ്ഥലം, കാരാണ്മ
- 
                                വീട്ടിലേക്കു കയറാനുള്ള ചവിട്ടുകല്ല്
- 
                                വരാന്തത്തൂണിന്മേലുള്ള ഉത്തരം
- 
                                കാട്ടുമൃഗങ്ങളുടെ വഴി
 
- 
                    ഇറി- നാ.
- 
                                ഒരുതരം പട്ടുനൂൽപ്പുഴു, ഇറിപ്പട്ട് = ഇറപ്പുഴുക്കളുടെ കൂട്ടിൽനിന്നെടുക്കുന്ന നൂൽ നെയ്ത് ഉണ്ടാക്കുന്ന പട്ട്
 
- 
                    ഈര1- വി.
- 
                                ചുവന്ന
- 
                                ഈർപ്പമുള്ള, നനഞ്ഞ