-
ഈറിക്കുക
- ക്രി.
-
കോപിക്കുക
-
ഇറക്കുക
- ക്രി.
-
താഴോട്ടാക്കുക, കീഴിലാകത്തക്കവണ്ണം പ്രവർത്തിക്കുക
-
വാഹനത്തിൽനിന്നു ആളിനേയോ സാമാനത്തേയോ തറയിലാക്കുക, കരയിലാക്കുക
-
അന്നനാളത്തിൽക്കൂടി താഴോട്ടുചെല്ലത്തക്കവണ്ണം കുടിക്കുകയോ ഭക്ഷിക്കുകയോ ചെയ്യുക
-
കരയിൽനിന്നും വെള്ളത്തിലാക്കുക
-
അയയ്ക്കുക, പുറത്താക്കുക
-
കുത്തിക്കയറ്റുക
-
ശമിപ്പിക്കുക
-
വിതയ്ക്കുക
-
കുറയ്ക്കുക
-
വ്യവസായത്തിനും മറ്റും പണം മുടക്കുക
-
പ്രസിദ്ധപ്പെടുത്തുക, പരസ്യപ്പെടുത്തുക, പ്രചാരണത്തിൽ വരത്തക്കവണ്ണം ചെയ്യുക, ഉദാ: നോട്ടീസ് അടിച്ചിറക്കുക
-
പറ്റിപ്പിടിച്ചിരിക്കുന്നത് ഇളകത്തക്കവണ്ണം വടിച്ചെടുക്കുക
-
കുറവുവരുത്തുക, തരം താഴ്ത്തുക, മോശപ്പെടുത്തുക
-
ഇറുകുക
- ക്രി.
-
മുറുകുക, ബലമായിച്ചേരുക
-
ചൂളുക, പതറുക
-
കുടുങ്ങുക, അറിയാതെ ആപത്തിൽപെടുക
-
ഇറുക്കുക1
- ക്രി.
-
പറിക്കുക, അടക്കുക, വേർപെടുത്തുക
-
ഇറുക്കുക2
- ക്രി.
-
കരം മുതലായതു കൊടുക്കുക
-
ഇറുക്കുക3
- ക്രി.
-
കെട്ടുമുതലായവ മുറുകത്തക്കവണ്ണംചെയ്യുക
-
നടുവിൽപ്പെട്ടു ഞെരുങ്ങത്തക്കവണ്ണം അമർത്തുക, ഞെക്കുക
-
ഇടതീരെ ഇല്ലാതാകത്തക്കവണ്ണംഅടുപ്പിക്കുക
-
ഞണ്ടോ മറ്റോ കടിക്കുക, കൊത്തുക, കൊടിലുകൾ കൊണ്ടെന്നപോലെ ഞെക്കിപ്പിടിക്കുക