-
ഈറ്റ്
- നാ.
-
പ്രസവം
-
ഈടി2, ഈട്, ഈട്ട
- നാ.
-
ചെറുകയ്യാല, മാടി, മാട്ട, അതിർചുവര്
-
ഇട2
- വി.
-
ഇടയ, ഇടയന്മാരുടെ. ഉദാ: ഇടച്ചേരി
-
ഇടയിടെ, ഇടെ-, ഇടയ്ക്കിടെ
- അവ്യ.
-
ഇടയ്ക്കിടയ്ക്ക്, കൂടെക്കൂടെ, പലതിനും നടുവേ, ആവർത്തിച്ച്
-
ആയിട, -ഇടെ, -ഇടയ്ക്ക്
- അവ്യ.
-
അക്കാലത്ത്, അതിനിടെ
-
ഇട1, എട
- നാ.
-
രണ്ടെണ്ണത്തിൻറെ നടുവിലുള്ളസ്ഥലം, മധ്യം, നടുഭാഗം, വിടവ്
-
അകലം
-
നടുക്കുള്ളസമയം, ഒരുകാര്യം നടക്കുന്നതിന് മധ്യേയുള്ള കാലം
-
സമയം, അല്പസമയം
-
അവസരം, സന്ദർഭം, സൗകര്യം
-
കാരണം, സാധ്യത
-
ശരീരത്തിൻറെ മധ്യഭാഗം, കടിതടം, അരക്കെട്ട്
-
അളവ്, ഒരു ധാന്യത്തിൻറെയോ മറ്റോ വലിപ്പത്തിനുതുല്യമായ സ്ഥലം, പരിമാണം, ഒരു വസ്തുവിൻറെ ഭാരത്തിനു തുല്യമായ തൂക്കം എന്ന് അർത്ഥവികാസം. ഉദാ: നെല്ലിട, പണമിട
-
ഒരു തൂക്കം, നൂറുപലം. ഉദാ: ഒരു ഇട മുളക്
-
ഇടവഴി
-
ആനയുടെ കൂച്ചുവിലങ്ങ്, ഇടച്ചങ്ങല. ഉദാ: ഇടയും മെയ്യും കൊളുത്തുക = ആനയുടെ കാലും ഉടലും ബന്ധിക്കുക, (പ്ര.) ഇടയാകുക, -ഉണ്ടാകുക, -കിട്ടുക = കാരണമാവുക, യാദൃച്ഛികമായിവന്നുചേരുക. ഉദാ: പോകാൻ ഇടയാവുക, കാണുന്നതിന് ഇടയാവുക. ഇടവരിക = ഇടയാവുക (പ്ര.) ഇടയ്ക്ക്, ഇടയിൽ, ഇടയ്ക്കിടെ, ഇടയ്ക്കും മുറയ്ക്കും
-
ഇഡ, ഇള
- നാ.
-
പാർവതി
-
സ്വർഗം
-
പശു
-
ദുർഗ
-
ഭൂമി
-
വാക്ക്, സംഭാഷണം
-
സെ്താത്രം
-
നാഡീത്രയത്തിലൊന്ന്, (മറ്റു രണ്ട് പിംഗലയും സുഷുമ്നയും)
-
അന്നം
-
ലഘുപാനം
-
ഹോമദ്രവ്യം, പ്രയോഗത്തിനും അനുയോഗത്തിനും ഇടയ്ക്ക് അർപ്പിക്കുന്നത്
-
ഇറ്റ്1
- നാ.
-
തുള്ളി, ബിന്ദു
-
അല്പം, കുറവ്, ഇറ്റുവീഴുക = തുള്ളി തുള്ളിയായി വീഴുക, ഇറ്റു = ഇറുക
-
ഇറ്റ്2
- വ്യാക.
-
ചില ശബ്ദങ്ങളോടു പ്രത്യയംപോലെ ചേരുന്ന ഒരു ശബ്ദം, ഉദാ: പതിറ്റുപ്പത്ത്, പതിറ്റഞ്ച്
-
ഈട്
- നാ.
-
ഉറൾ, ബലം, നീണ്ടുനിൽപ്പ്
-
കനം, ഭാരം
-
വർധന, പുഷ്ടി
-
പണയം, ജാമ്യം
-
തുല്യത, ഒന്നുപോലെ ഇരിക്കുന്ന അവസ്ഥ
-
കയ്യാല, അതിർചുമര്
-
അഹമ്മതി
-
കുസൃതി
-
നാളികേരം അടക്കുന്ന തവണ, തേങ്ങ ഇടുന്ന തവണ, ഒഴി
-
ചതുരംഗത്തിൽ എതിർ കക്ഷിയിലെ രാജാവിനെ മാറ്റുന്നതിനു അടിയില്ലാതെ (കളമില്ലാതെ) ആക്കുന്നത്. ഈടുനിൽക്കുക = വളരെനാൾ നലനിൽക്കുക, ഈടുചൊല്ലുക = ദീർഘകാലം നിലനിൽക്കുക, പഴക്കം ചെല്ലുക