-
ഇറ1
- വീടിൻറെ ഇറമ്പ്
- അല്പനേരം, നിമിഷം
- കൺപോള, ഇമ
-
ഇറ2
- നികുതി, കരം, സർക്കാരിലേക്കു കൊടുക്കാനുള്ള കരങ്ങൾക്കു പൊതുവേ പറയുന്ന പേര്
- മിച്ചവാരം, (പ്ര.) ഇറയിടുക = കരം കൊടുക്കുക
- ജന്മിയോടു പാട്ടത്തിനുവാങ്ങി അനുഭവിക്കുന്ന സ്ഥലം, കാരാണ്മ
- വീട്ടിലേക്കു കയറാനുള്ള ചവിട്ടുകല്ല്
- വരാന്തത്തൂണിന്മേലുള്ള ഉത്തരം
-
ഇറി
- ഒരുതരം പട്ടുനൂൽപ്പുഴു, ഇറിപ്പട്ട് = ഇറപ്പുഴുക്കളുടെ കൂട്ടിൽനിന്നെടുക്കുന്ന നൂൽ നെയ്ത് ഉണ്ടാക്കുന്ന പട്ട്
-
ഈരുകൊല്ലി, ഈർ-
- ഈരിനെ കൊല്ലുന്നത്, ഈരിനെ വലിച്ചെടുക്കുന്ന ചീപ്പ്
-
ഈറ്1
- അതിര്, അവസാനം, അറ്റം
-
ഈർ1, ഇരു
- രണ്ട്, ഉദാ: ഈരഞ്ച്
-
ഈറ്2
- മോണ
- കോപം, ഈറ
-
ഈർ2
- എതിര്, തുല്യം. ഉദാ: ഈരിയലാത, എതിരില്ലാത്ത
-
ഈർ3
- ഈര്, പേനിൻറെ മുട്ട
- ഈർക്കിൽ
-
ഈർ4
- ഈർപ്പം, നനവ്