- 
                    ഇറ1- നാ.
- 
                                വീടിൻറെ ഇറമ്പ്
- 
                                അല്പനേരം, നിമിഷം
- 
                                കൺപോള, ഇമ
 
- 
                    ഇറ2- നാ.
- 
                                നികുതി, കരം, സർക്കാരിലേക്കു കൊടുക്കാനുള്ള കരങ്ങൾക്കു പൊതുവേ പറയുന്ന പേര്
- 
                                മിച്ചവാരം, (പ്ര.) ഇറയിടുക = കരം കൊടുക്കുക
- 
                                ജന്മിയോടു പാട്ടത്തിനുവാങ്ങി അനുഭവിക്കുന്ന സ്ഥലം, കാരാണ്മ
- 
                                വീട്ടിലേക്കു കയറാനുള്ള ചവിട്ടുകല്ല്
- 
                                വരാന്തത്തൂണിന്മേലുള്ള ഉത്തരം
- 
                                കാട്ടുമൃഗങ്ങളുടെ വഴി
 
- 
                    ഇറി- നാ.
- 
                                ഒരുതരം പട്ടുനൂൽപ്പുഴു, ഇറിപ്പട്ട് = ഇറപ്പുഴുക്കളുടെ കൂട്ടിൽനിന്നെടുക്കുന്ന നൂൽ നെയ്ത് ഉണ്ടാക്കുന്ന പട്ട്
 
- 
                    ഈർ2- നാ.
- 
                                എതിര്, തുല്യം. ഉദാ: ഈരിയലാത, എതിരില്ലാത്ത
 
- 
                    ഈർ3- നാ.
- 
                                ഈര്, പേനിൻറെ മുട്ട
- 
                                ഈർക്കിൽ
 
- 
                    ഈർ4- നാ.
- 
                                ഈർപ്പം, നനവ്
 
- 
                    ഈർ5- വ്യാക.
- 
                                ആഖ്യാതത്തിൽ ചേർക്കുന്ന മധ്യമപുരുഷ ബഹുവചനപ്രത്യയം. ഉദാ: കണ്ടീരോ = നിങ്ങൾ കണ്ടുവോ. ഇതിൻറെ പിന്നിൽ "കൾ" എന്ന ബഹുവചന പ്രത്യയം ചേർത്ത് ഈർകൾ എന്നും പ്രയോഗം. ഉദാ: വന്തീർകൾ = നിങ്ങൾ വന്നു
 
- 
                    ഈർ6- -
- 
                                "ഈരുക" എന്നതിൻറെ ധാതുരൂപം.
 
- 
                    ഈരുകൊല്ലി, ഈർ-- നാ.
- 
                                ഈരിനെ കൊല്ലുന്നത്, ഈരിനെ വലിച്ചെടുക്കുന്ന ചീപ്പ്
 
- 
                    ഈർ1, ഇരു- വി.
- 
                                രണ്ട്, ഉദാ: ഈരഞ്ച്