1. ഈ7

  1. നാ.
  2. കാമൻ
  3. ലക്ഷ്മീദേവി
  4. രതീദേവി, കാമദേവൻറെ പത്നി
 2. ഈ1

  1. -
  2. അക്ഷരമാലയിലെ നാലാമത്തെ അക്ഷരം, സ്വരം, "ഇ" കാരത്തിൻറെ ദീർഘം, താലവ്യം.
 3. ഈ2

  1. -
  2. ഒരു ചുട്ടെഴുത്ത്.
 4. ഈ3

  1. നാ.
  2. ഈച്ച, തേനീച്ച. (പ്ര.) ഈച്ചയടിച്ചാൻ കോപ്പി = തനിപ്പകർപ്പ്, ശരിപ്പകർപ്പ് (പരിഹാസദ്യോതകം)
 5. ഈ4

  1. വ്യാ.
  2. ദു:ഖം, വേദന, കോപം മുതലായവ സൂചിപ്പിക്കുന്നത്
 6. ഈ5

  1. -
  2. അല്ല, ഇല്ല എന്നിവയോടു ചോദ്യാർഥത്തിൽ ചേർക്കുന്ന ഒരു നിപാതം "ഉണ്ണിപ്പൂമേനിയിൽ പുണ്ണില്ലല്ലീ?" (കൃഗാ.).
 7. ഈ6

  1. വ്യാക.
  2. ഭാഷയിൽ അകാരാന്ത ശബ്ദങ്ങളുടെ സംബോധനരൂപത്തിൻറെ അന്തം "ഇ" എന്ന സ്ത്രീ ലിംഗപ്രത്യയം ചേർത്ത രൂപത്തിൻറെ സംബോധനരൂപത്തിലും "ഇ" ദീർഘിച്ച് "ഈ" ആകും
 8. കിക്കിളി, ഇ-

  1. നാ.
  2. ശരീരത്തിലെ കക്ഷം തുടങ്ങിയ മൃദുലമായ ചിലഭാഗങ്ങളിൽ സ്പർശംകൊണ്ടുണ്ടാകുന്ന അസുഖകരവും മിക്കപ്പോഴും ചിരിക്കാൻ പ്രരിപ്പിക്കുന്നതുമായ ഒരു അനുഭവം
  3. മനസ്സിൽ തോന്നുന്ന സന്തോഷകരമായ ഉദ്വേഗം അല്ലെങ്കിൽ തുടിപ്പ്
  4. ലജ്ജ
 9. ഇ2

  1. വ്യാക.
  2. ഒരു ചുട്ടെഴുത്ത്, അടുത്തുള്ള ഒന്നിനെ നിർദ്ദേശിക്കാൻ പ്രയോഗിക്കുന്ന ശബ്ദം. ഉദാ: ഇ (ഇ-ത്, ഇ-പ്പൂവ്) ലിംഗപ്രത്യയങ്ങളായ "അൻ", "അൾ", "ത്" എന്നിവ ചേർന്ന് ഇവൻ, ഇവൾ, ഇത് എന്ന് പ്രയോഗം, കാലം, ദേശം, അളവ് എന്നിവ ദ്യോതിപ്പിക്കാൻ "ഇ" യോട് "ന്ന്", "ങ്ങ്", "ത്ര" എന്നീ പ്രത്യയങ്ങൾ ചേർത്ത് ഇന്ന്, ഇങ്ങ്, ഇത്ര എന്നീരൂപങ്ങൾ ഉണ്ടാക്കുന്നു
 10. ഇ3

  1. -
  2. തുടങ്ങി, ഉണ്ടായി, എത്തി (ഭൂ.കാ.)
  3. ചെയ്യിക്കുന്നു, പഠിപ്പിക്കുന്നു (പ്രയോ.)
  4. കേമി, മിടുക്കി (സ്ത്രീ.)
  5. കേളി, തോഴി (കൃതികൃത്ത്)
  6. ഉടൻകൊല്ലി, കാലുവാരി (കാരകകൃത്ത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക