-
ഉകം1
- ലോകം, ഭൂമി
-
ഉകം2
- യുഗം
-
ഉക്കം1
- മധ്യം, ഇളി, അരക്കെട്ട്
- വശം
- "ഇറയംഉക്കത്തു പുണ്ണുള്ളവൻ ഊതകടക്കുമോ?" (പഴ.)
-
ഉക്കം2
- ഭാരമുള്ള പദാർഥം കെട്ടിത്തൂക്കിയെടുക്കുന്നതിനുള്ള കയറ്
-
ഉക്കം3
- അഗ്നി
- മുഖം
- തല
-
ഉക്കം4
- കാള
-
ഉഖം
- കലം, പാത്രം
-
ഊക്കം
- ഉയർച്ച
- സത്യം
- ഊക്ക്, ശക്തി
- മനശ്ശാന്തി