-
ഉഗ്ര1
- വി.
-
ക്രൂരമായ
-
ശക്തിയുള്ള, വലിയ, കഠിനമായ, കടുപ്പമുള്ള, ഭയങ്കരമായ
-
ഉന്നതമായ, കുലീനമായ
-
കോപമുള്ള
-
എരിയുന്ന, തീക്ഷ്ണതയുള്ള
-
ഉഗ്ര2
- നാ.
-
ഉഗ്രയായ സ്ത്രീ
-
ക്ഷത്രിയനു ശൂദ്രസ്ത്രീയിൽ ജനിച്ച മകൾ
-
കാളി, ദുർഗ
-
വയമ്പ്
-
കൊത്തമ്പാലരി
-
ചടയൻ കഞ്ചാവ്
-
കൂറാശാണി
-
പാമ്പിൻറെ വിഷപ്പല്ലുകളിൽ ഒന്ന്
-
അഗ്നിയുടെ ജ്വാലകളിൽ ഒന്ന്
-
ഋഷഭസ്വരത്തിലുള്ള ഒരു ശ്രുതി
-
ഉഗരു
- നാ.
-
ഒരുതരം മരം, കോമട്ടി, കുമ്മട്ടി
-
ഉകിർ
- നാ.
-
നഖം
-
നഖത്തോടു ചേർന്നുള്ള മാംസം