-
ഉച്
- "ഉത്" (ഉദ്) എന്ന ഉപസർഗം ശ-ചവർഗാക്ഷരങ്ങൾക്കു മുൻപു കൈക്കൊള്ളുന്നരൂപം.
-
ഉച്ച1
- ഉയർന്ന, ഉയർച്ചയുള്ള, പൊക്കമുള്ള
- തീവ്രമായ, തീക്ഷ്ണമായ, കഠിനമായ
- വലിയശബ്ദത്തിലുള്ള, ഉയർന്നസ്വരത്തിലുള്ള
- ഉന്നതസ്ഥിതിയിലുള്ള
- (ജ്യോ.) ഉച്ചസ്ഥിതിയെപ്രാപിച്ച, ഉച്ചപ്പെടുക, ഉച്ചമാവുക = വർധിക്കുക
-
ഉച്ച2
- പകലിൻറെ മധ്യം, സൂര്യൻ തലയ്ക്കുനേരേമുകളിൽ കാണുന്ന സമയം, മധ്യാം. (പ്ര.) ഉച്ചതലമറിയുക, ഉച്ചതെറ്റുക, ഉച്ചതിരിയുക = മധ്യാംകഴിയുക; ഉച്ചതുള്ളുക = ഉച്ചവെയിലിൽ ഓളം വെട്ടുന്നതുപോലെ തോന്നുക, കാനൽ ജലം
-
ഉച്ചി
- മുകളറ്റം
- നെറുക, തലയുടെ നടുവ്, തലയുടെ മുകൾഭാഗം, തല
- മധ്യാം. ഉച്ചിക്ക് അടിക്കുക = ശിക്ഷിക്കുക. ഉച്ചിവരളുക = എണ്ണപുരട്ടാതിരിക്കുക
-
ഉച്ചൈ:
- ഉച്ചത്തിൽ, വലിയശബ്ദത്തിൽ, ഉറക്കെ
- ഉയരത്തിൽ, ഉച്ചസ്ഥിതിയിൽ, മുകളിലേക്ക്, ഉത്കർഷത്തിലേക്ക്
- ഗാഢമായി, ശക്തിമത്തായി, തീവ്രമായി, വളരെ അധികമായി
- മഹത്തായ, ഉയർന്ന
- വലിയ, നീണ്ട, (മണിപ്രവാളത്തിൽ പ്രയോഗം)
-
ഉച്ച്
- ഒച്ച്
- കിറുക്ക്, പിച്ച്
- ധാന്യം തുരന്നുതിന്നുന്ന ഒരു പ്രാണി
- കെട്ടിനിൽക്കുന്ന വെള്ളത്തിൽ ലയിച്ചുകിടക്കുന്ന ജൈവപദാർഥങ്ങളുടെ പൊടിയും മറ്റും, ഉന്ത്, വഴുക്കൽ. ഉച്ചുപിടിക്ക = ഉന്തുപിടിക്ക
-
ഊച്ചി
- ഒരു സാങ്കൽപികഭീകരജന്തു, കുഞ്ഞുങ്ങളെ പേടിപ്പെടുത്താൻ പറയുന്നത്, ഉമ്മാക്കി
-
ഊച്ച്1
- ഇണ, ചങ്ങാതി
-
ഊച്ച്2
- അധോവായു
- കടിക്കൽ, കടി (അട്ടയുടെയും നീറിൻറെയും)