-
ഉത്ക
- ശ്രദ്ധയില്ലാത്ത
- ആഗ്രഹമുള്ള, താത്പര്യമുള്ള
- ദു:ഖമുള്ള
-
ഉതക്ക്
- അരക്കെട്ട്
- ഭീഷണി
- കടമ്പ, കാലികൾക്കും കുട്ടികൾക്കും കടന്നുപോകാൻ പറ്റാത്തവിധത്തിൽ കുറ്റികൾ നാട്ടി ഉണ്ടാക്കിയ വേലി
-
ഉതുക്ക്
- അരക്കെട്ട്
- ഭീഷണി
- കടമ്പ
-
ഉദക്-
- വടക്കേ, വടക്കോട്ടുള്ള. (സന്ധിയിൽ ഉദഗ്, ഉദങ് എന്നും മാറ്റം. ഉദാ: ഉദഗ്ഭവം, ഉദങ്മുഖം.)
-
ഉദധിവജ്രം, ഉദക-
- വജ്രത്തോടു (ഇടിയോടു) കൂടിയ മഴ
-
ഉലകം, ഉലക്
- (ആദ്യസ്വരാഗമം ചെയ്ത രൂപം); ലോകം, ഭൂമി
- ഉലകിഴിയുക. (ഉലക്-ഇഴിയുക = ഭൂമിയിലേക്ക് ഇറങ്ങി വരിക)
-
ഉലക്ക
- ഉരലിലിട്ട് നെല്ലുകുത്തുന്നതിനുള്ള ഉപകരണം, ഭാരമുള്ള തടികൊണ്ടുതീർത്ത നീണ്ടുരുണ്ടകോൽ, അറ്റത്ത് ഇരുമ്പുകൊണ്ട് പൂണും കാണും
- ഒരു ആയുധം, മുസലം
- നീരസം സ്ഫുരിപ്പിക്കുന്ന ഒരു പദം. (പ്ര.) ഉലക്കമാടൻ = പൊണ്ണത്തടിയൻ, വകയ്ക്കു കൊള്ളാത്തവൻ
-
ഉല്ക1
- പ്രകാശം
- കരി
- തീക്കൊള്ളി, ചൂട്ട്
- കൊള്ളിമീൻ, എയ്ത്തു നക്ഷത്രം
-
ഉൽക്ക
- ഉത്ക
-
ഉൽക്ക്
- ചുങ്കം