-
ഉത്ഥ
- ഉത്ഥാനം ചെയ്ത, ഉയർന്ന, ജനിച്ച, ഉണ്ടായ
- എഴുന്ന, പുറപ്പെട്ട
-
ഉദധി
- മേഘം
- ജലത്തിന് ഇരിപ്പിടം, കടൽ
- കായൽ
- ജലപാത്രം
-
ഉദാത്ത
- ഉയർന്ന, ഉൽകൃഷ്ടമായ, കുലീനമായ
- ഉദാരസ്വഭാവമുള്ള, സൗമ്യഭാവമുള്ള, ഔദാര്യം ചെയ്യുന്ന, ദാനശീലമുള്ള
- ഉച്ചസ്വരത്തിലുള്ള
-
ഉദിത1
- ഉദിച്ച, പൊന്തിവന്ന, മുകളിലേക്കുവന്ന
- ഉണ്ടായ, അനുഭവപ്പെട്ട
- ഉയർന്ന, കവിഞ്ഞ, വളർന്ന, പെരുകിയ, വലുതായിത്തീർന്ന
-
ഉദിത2
- വദിക്കപ്പെട്ട, പറയപ്പെട്ട
-
ഉദിതി1
- സൂര്യോദയം, ഉദിച്ചുവരൽ, കയറൽ; വടക്കേദിക്കിലെ ഒരു വാസ്തുദേവത
-
ഉദിതി2
- വാക്ക്