1. ഉദാത്ത

    1. വി.
    2. ഉയർന്ന, ഉൽകൃഷ്ടമായ, കുലീനമായ
    3. ഉദാരസ്വഭാവമുള്ള, സൗമ്യഭാവമുള്ള, ഔദാര്യം ചെയ്യുന്ന, ദാനശീലമുള്ള
    4. ഉച്ചസ്വരത്തിലുള്ള
  2. ഉത്ഥ

    1. വി.
    2. ഉത്ഥാനം ചെയ്ത, ഉയർന്ന, ജനിച്ച, ഉണ്ടായ
    3. എഴുന്ന, പുറപ്പെട്ട
  3. ഉദിത2

    1. വി.
    2. വദിക്കപ്പെട്ട, പറയപ്പെട്ട
  4. ഉദിതി1

    1. നാ.
    2. സൂര്യോദയം, ഉദിച്ചുവരൽ, കയറൽ; വടക്കേദിക്കിലെ ഒരു വാസ്തുദേവത
  5. ഉദിതി2

    1. നാ.
    2. വാക്ക്
  6. ഉദിത1

    1. വി.
    2. ഉദിച്ച, പൊന്തിവന്ന, മുകളിലേക്കുവന്ന
    3. ഉണ്ടായ, അനുഭവപ്പെട്ട
    4. ഉയർന്ന, കവിഞ്ഞ, വളർന്ന, പെരുകിയ, വലുതായിത്തീർന്ന
  7. ഉദധി

    1. നാ.
    2. മേഘം
    3. ജലത്തിന് ഇരിപ്പിടം, കടൽ
    4. കായൽ
    5. ജലപാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക