1. ഉദാവർത്ത(ന)ം

    1. നാ.
    2. ഒരു കുടൽ രോഗം, മലമൂത്രാദികൾ അടക്കിനിറുത്തുന്നതുകൊണ്ടും മറ്റും ഉണ്ടാകുന്നത്
  2. ഉദ്വർത്തനം

    1. നാ.
    2. ഉയരൽ, മുകളിലേക്കുപോകൽ
    3. വിത്തുപൊട്ടി മുളയുണ്ടാകൽ, അങ്കുരണം
    4. വീങ്ങൽ
    5. ഇടിക്കൽ, പൊടിക്കൽ
    6. ഉത്സാദനം, നവരക്കിഴിയിടൽ, ഊന്നൽ, തിരുമ്മൽ, ഉഴിച്ചിൽ, തേക്കൽ, പൂശൽ, ഗന്ധദ്രവ്യാദികൾ പുരട്ടിത്തടവൽ, മെഴുക്കുകളയൽ
    7. പൊള്ളുന്ന തൈലങ്ങളും മറ്റും പുറത്തു തളിക്കൽ, (അപ്രകാശദണ്ഡത്തിലെന്നപോലെ)
    8. ശരീരത്തിൽ പുരട്ടാനോ, പൂശാനോ ഉള്ള സുഗന്ധദ്രവ്യം
    9. അഭിവൃദ്ധി, ഉത്പതനം
  3. ഉദ്വർധനം

    1. നാ.
    2. ആധിക്യം
    3. കള്ളച്ചിരി, അടക്കിയുള്ള ചിരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക