1. ഉദ്ഗതം

    1. നാ.
    2. ഛർദിച്ച അന്നം
    3. ഗദായുദ്ധത്തിലെ ഒരു പ്രയോഗം
  2. ഉത്ഖാതം

    1. നാ.
    2. കുഴി, ദ്വാരം, നിരപ്പില്ലാത്തസ്ഥലം
  3. ഉദ്ഘാതം

    1. നാ.
    2. അടി
    3. ആരംഭം, തുടക്കം
    4. ആയുധം, വടി, ഗദ, മുദ്ഗരം
    5. മുറിവ്, വ്രണം
    6. അടിക്കൽ, വ്രണപ്പെടുത്തൽ
    7. ഗ്രന്ഥത്തിൻറെ ഒരു ഭാഗം, അധ്യായം
    8. പ്രാണായാമത്തിൽ ശ്വാസത്തെ മേൽപ്പോട്ടുവലിക്കുന്നത്, പ്രാണായാമംചെയ്യുമ്പോൾ ശ്വസിക്കുന്ന പ്രാണവായു അപാനവായുവിനെ ഞെരുക്കിയശേഷം മേൽപ്പോട്ടുപോയിട്ട് മടങ്ങുന്നത്
  4. ഉദ്ഗീതം

    1. സംഗീ.
    2. ഒരു അലങ്കാരം
    1. നാ.
    2. ഉദ്ഗാനം, പാട്ട്
  5. ഉദ്ഗീഥം

    1. നാ.
    2. ഓങ്കാരം
    3. പ്രാണൻ
    4. സാമവേദധ്വനി, സാമവേദോച്ചാരണം
    5. സാമവേദത്തിൻറെ ഉത്തരഭാഗം
  6. കഥോദ്ഘാതം, -ഉത്ഘാതം, -ഉൽഘാതം

    1. നാ.
    2. കഥാരംഭം
    3. നാടകത്തിൻറെ ആമുഖത്തിൻറെ (പ്രസ്താവനയുടെ) അങ്ചുപ്രകാരങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക