1. ഉദ്ഗത1

    1. വി.
    2. ഉദ്ഗമിച്ച, മുകളിലേക്കുവന്ന, പൊന്തിയ, ഉദിച്ചുയർന്ന, ഉയർന്ന
    3. ഉണ്ടായ
    4. വെളിപ്പെട്ട, പുറപ്പെട്ട
    5. ഛർദിച്ച
  2. ഉദ്ഗത2

    1. നാ.
    2. ഒരു വിഷമവൃത്തം
  3. ഉദക്ത

    1. വി.
    2. മേൽപ്പോട്ടു പൊക്കിയ
  4. ഉത്കത, -ത്വം

    1. നാ.
    2. ആഗ്രഹം, ഉത്കണ്ഠ
  5. ഉത്ഖാത

    1. വി.
    2. നശിപ്പിക്കപ്പെട്ട
    3. കുഴിച്ചെടുക്കപ്പെട്ട, തോണ്ടിയെടുത്തു കളഞ്ഞ
    4. പിഴുതെടുക്കപ്പെട്ട, പറിച്ചെടുത്ത
  6. ഉദ്ഗീതി

    1. നാ.
    2. ഉച്ചത്തിൽ ഗാനം ചെയ്യൽ
    3. (സാമഗാനം) ചൊല്ലൽ
    4. ആര്യാവൃത്തത്തിൻറെ ഒരു ഭേദം
  7. ഉദ്ഗതി

    1. നാ.
    2. മുകളിലേക്കുള്ള ഗമനം, മേൽപ്പോട്ടുള്ള പോക്ക്
    3. ഉയർച്ച, അഭിവൃത്തി, ശ്രയസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക