-
ഉങ്കുണം, ഉകുണം, ഉത്കുണം
- മൂട്ട, പേൻ, ചെള്ള്
-
ഉത്കുണം
- മൂട്ട, പേൻ
-
ഉദ്ഘനം
- മുട്ടി, തടിവച്ചുപണിയാൻ ആശാരി ഉപയോഗിക്കുന്ന പലക (ഇതിന്മേൽ ഹനിക്കുന്നതിനാൽ)
-
ഉദ്ഗാനം
- ഉച്ചത്തിലുള്ള പാട്ട്
- പ്രകീർത്തനം, പ്രശസ്തിഗാനം
- സാമവേദത്തിലെ ഒരുവക ഗാനാലാപം